കാമുകന്റെ ഭീഷണി; എലി വിഷം കഴിച്ച് 15 കാരി ജീവനൊടുക്കി

കാസർക്കോഡ് : പീഡനത്തിന് ഇരയായ 15 കാരി കാമുകന്‍റെ ഭീഷണിയെത്തുടർന്ന് ജീവനൊടുക്കി. എലി വിഷം കഴിച്ചാണ് പെൺകുട്ടി ജീവനൊടുക്കിയതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. പീഡനത്തിന് ശേഷം പ്രതി അന്‍വറില്‍ നിന്ന് ഭീഷണി ഉണ്ടായതിനെ തുടര്‍ന്നാണ് വിഷം കഴിച്ചതെന്നാണ് കുട്ടിയുടെ മരണമൊഴിയെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്കൂളിൽ നിന്നെത്തിയ പെൺകുട്ടി എലി വിഷം കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ ഇരിക്കെ ഇന്ന് പുലര്‍ച്ചെയാണ് കുട്ടി മരിച്ചത്. സംഭവത്തില്‍ സുഹൃത്തായ മൊഗ്രാല്‍പുത്തൂര്‍…

Read More

യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ

തൃശ്ശൂർ: ഭർതൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പൊന്നൂക്കര കാത്തിര വീട്ടില്‍ സഞ്ജുവിന്റെ ഭാര്യ സാന്ദ്ര(24)യാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് കിടപ്പുമുറിയില്‍ ഇവരെ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. തോണിപ്പാറ പൊങ്ങണാമൂല വീട്ടില്‍ സുഭാഷിന്റെ മകളാണ്. രണ്ടു വർഷം മുൻപായിരുന്നു വിവാഹം. ആറുമാസം പ്രായമുള്ള ഒരു മകനുണ്ട്.

Read More

26 കാരി വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ 

ബെംഗളൂരു: വിവാഹിതയായ യുവതി വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ. തീർത്ഥഹള്ളി താലൂക്കിലെ ദാസനകുടിഗെ വില്ലേജിലെ ഷമിത (26) ആണ് മരിച്ചത്. കഴിഞ്ഞ വർഷം മാർച്ചിലാണ് ഷമിത യുവാവുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തത്. വൈൽഡ് ലൈഫ് ഡിപ്പാർട്ട്‌മെന്റിലാണ് ഭർത്താവ് സോമേശ്വർ ജോലി ചെയ്യുന്നത്. കുറച്ചു ദിവസമായി നൈറ്റ് ഡ്യൂട്ടിയിലാണ് ഇയാൾ. അതുപോലെ ഇന്നലെ രാത്രിയും ഡ്യൂട്ടിക്ക് പോയിരുന്നു. രാവിലെയായിട്ടും ഷമിത മുകളിലത്തെ നിലയിൽ നിന്ന് ഇറങ്ങാത്തതിനെ തുടർന്ന് വീട്ടുകാരും ജോലിക്കാരും ചെന്ന് നോക്കിയപ്പോഴാണ് ആത്മഹത്യ ചെയ്ത വിവരം അറിയുന്നത്. മുറിയിൽ നിന്ന് ഒരു മരണക്കുറിപ്പ്…

Read More

വധുവിനെ കിട്ടാനില്ല; മനോവിഷമത്തിൽ യുവാവ് ജീവനൊടുക്കി

ബെംഗളൂരു: വധുവിനെ കിട്ടാത്തതിനെത്തുടർന്ന് യുവാവ് ജീവനൊടുക്കി. ബി. മധുസൂദൻ (26) ആണ് മരിച്ചത്. വിജയനഗർ ജില്ലയിലെ കുഡ്‌ലിഗിയിൽ ആണ് സംഭവം. അടുത്തിടെ മൂന്നുതവണ പെണ്ണു കണ്ടെങ്കിലും മൂന്നു വിവാഹാലോചനകളും മുടങ്ങിപ്പോയത് യുവാവിന് മാനസികമായി വിഷമം ഉണ്ടാക്കിയിരുന്നു. പിതാവിന്റെ മോശം സ്വഭാവം കാരണമാണ് വിവാഹങ്ങൾ മുടങ്ങിയതെന്നും ആരോപണമുണ്ട്. പലതവണ ശ്രമിച്ചിട്ടും വിവാഹം നടക്കാത്തതിനാൽ യുവാവ് നിരാശയിലായിരുന്നു. ബന്ധുക്കൾ ഇടപെട്ട് യുവാവിനെ മദ്യപാനശീലത്തിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കഴിഞ്ഞ ദിവസം വിഷം കഴിച്ച യുവാവ് വിജയനഗർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലായിരുന്നു. ചികിത്സക്കിടെയാണ് മരിച്ചത്.

Read More

വിദ്യാർത്ഥി റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ

ബെംഗളൂരു: ചിക്കബെല്ലാപൂർ ചിന്താമണിയിൽ വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മുരുഗമല്ല ഹോബ്ലിയിലെ ചാലംകോട്ട് വില്ലേജിലെ മോഹന എംഎൻ (22) ആണ് മരിച്ചത്. സ്വകാര്യ കോളേജിൽ ഐടിഐക്ക് പഠിക്കുകയായിരുന്നു മോഹനന. ചൊവ്വാഴ്ച രാവിലെ കോളേജിൽ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് പോയത്. വൈകുന്നേരം 5 മണിക്ക് വീട്ടിലേക്ക് വിളിച്ച് , ഇന്ന് എന്റെ സുഹൃത്തിന്റെ ജന്മദിനമാണെന്നും കുറച്ചു വൈകുമെന്നും പറഞ്ഞു. തുടർന്ന് ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ബുധനാഴ്ച രാവിലെ ബംഗാരപേട്ട് റെയിൽവേ പോലീസാണ് റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയത്. പിന്നീട് ബന്ധുക്കളെ…

Read More

കോളേജ് വിദ്യാർത്ഥി വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ

ബെംഗളൂരു: കുടക് സ്വദേശിയായ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ. പീനിയ പോലീസ് സ്റ്റേഷൻ പരിധിയിലെ ചിക്ക ബിദരകല്ലിനു സമീപം. വിഷു ഉത്തപ്പ (19) ആണ് ആത്മഹത്യ ചെയ്തത്. ആർആർ കോളേജിൽ ഒന്നാം വർഷ ബിഇക്ക് പഠിക്കുകയായിരുന്നു വിഷു ഉത്തപ്പ. അച്ഛൻ ഒരു സ്വകാര്യ കമ്പനിയിൽ സെക്യൂരിറ്റി ആയി ജോലി ചെയ്യുകയാണ്. ബുധനാഴ്ച വൈകിട്ട് നാലരയോടെ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് ആത്മഹത്യ ചെയ്തത്. പിതാവ് ഡി.ഡി. തമ്മയ്യ വീട്ടിൽ വന്നപ്പോൾ മകന്റെ അവസ്ഥ കണ്ട് ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ചികിത്സ…

Read More

അമ്മയും മക്കളും ആത്മഹത്യ ചെയ്ത നിലയിൽ

ബെംഗളൂരു: അമ്മയും മക്കളും വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ. അമ്മ ശിവമ്മ (36), ഏഴുവയസ്സുള്ള മകളും 9 വയസ്സുള്ള മകനുമാണ് മരിച്ചത്. ഭർത്താവ് വീട്ടിലില്ലാത്ത സമയത്താണ് ഇവർ ആത്മഹത്യ ചെയ്തത്. മരിച്ച ശിവമ്മ 12 വർഷം മുമ്പാണ് വിവാഹിതയായത്. ദാമ്പത്യത്തിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഭാര്യയും ഭർത്താവും നല്ല സ്നേഹത്തിൽ ആയിരുന്നെന്നും ബന്ധുക്കൾ പറയുന്നു. മരണത്തിന്റെ കൃത്യമായ കാരണം അറിവായിട്ടില്ല. മരിച്ച ശിവമ്മയുടെ ഭർത്താവ് തുമകൂരിലെ ബേക്കറിയിൽ ജോലി ചെയ്യുകയായിരുന്നു. ഒരു മാസം മുമ്പ് ഇയാൾ തുംകൂരിലെ ഒരു ബേക്കറിയിൽ ജോലിക്ക് പോയി. തിങ്കളാഴ്ച…

Read More

പുതുവത്സരം ആഘോഷിക്കാനിരുന്ന വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത നിലയിൽ

ബെംഗളൂരു:പുതുവത്സരം ആഘോഷിക്കാനിരുന്ന വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വിൽസൺ ഗാർഡൻ പോലീസ് സ്റ്റേഷൻ പരിധിയിലെ സുധാം നഗറിൽ മാതാപിതാക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം പുതുവത്സരം ആഘോഷിക്കാനിരുന്ന യുവതി ആത്മഹത്യ ചെയ്തു. വർഷിണി (21) ആണ് മരിച്ചത്. മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന വർഷിണി സ്വകാര്യ കോളേജിൽ ബിബിഎയ്ക്ക് പഠിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി വീട്ടിൽ ആത്മഹത്യ ചെയ്തു.മരണക്കുറിപ്പൊന്നും ലഭ്യമല്ല. വ്യക്തിപരമായ കാരണങ്ങളാൽ ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. ഫോട്ടോഗ്രാഫിയിൽ താൽപര്യമുണ്ടായിരുന്ന വർഷിണി വർഷാവസാന ആഘോഷത്തിന്റെ ഫോട്ടോയെടുക്കാൻ തയ്യാറെടുത്തിരുന്നുവെന്നാണ് അറിയുന്നത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കിംസ് ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. മാതാപിതാക്കളുടെ പരാതിയിൽ വിൽസൺ…

Read More

യുവാവിന്റെ ശല്യത്തെ തുടർന്ന് അദ്ധ്യാപിക ആത്മഹത്യ ചെയ്തു

ബെംഗളൂരു: മൈസൂരു ജില്ലയിലെ പിയാപട്ടണ താലൂക്കിൽ ഒരു സ്വകാര്യ സ്കൂൾ അധ്യാപിക യുവാവിന്റെ പീഡനത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്തു. രൂപ (26) ആണ് മരിച്ചത്. പിരിയപട്ടണം താലൂക്കിലെ നന്ദിപൂർ ഗ്രാമത്തിലെ ഹലയ്യയുടെ മകളാണ്. റവന്ദൂർ ഗ്രാമത്തിലെ ഒരു സ്വകാര്യ സ്‌കൂളിൽ അധ്യാപികയായി ജോലി ചെയ്തു വരികയായിരുന്നു അവർ. ഇതിനിടയിൽ അതേ ഗ്രാമത്തിലെ കാർത്തിക് എന്ന യുവാവ് തന്നെ പ്രണയിക്കണമെന്നും വിവാഹം കഴിക്കണമെന്നും ആവശ്യപ്പെട്ട് ശല്യം ചെയ്യുകയായിരുന്നു. നേരത്തെ വിവാഹനിശ്ചയം കഴിഞ്ഞിരുന്ന രൂപ മാനസികമായി തകർന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുന്നു. പിതാവ് ഹലയയുടെ പരാതിയുടെ…

Read More

വിവാഹിതയായ യുവതിക്കൊപ്പമുള്ള ഫോട്ടോ സ്റ്റാറ്റസ് ഇട്ടത് വൈറൽ ആയതോടെ യുവാവും യുവതിയും ആത്മഹത്യ ചെയ്തു

ബെംഗളൂരു: മൈസൂരു ഹുൻസൂർ താലൂക്കിലെ കൽക്കുനികെ ഗ്രാമത്തിൽ ചൊവ്വാഴ്ച രാത്രി വിവാഹിതയായ യുവതിയും യുവാവും ആത്മഹത്യ ചെയ്തു. വിവാഹിതയായ യുവതിക്കൊപ്പമുള്ള ഫോട്ടോ യുവാവ് വാട്‌സ്ആപ്പ് സ്റ്റാറ്റസായി ഇടുകയും ഇത് വൈറലാവുകയും ചെയ്തതോടെ ഇരു കുടുംബങ്ങളും തമ്മിൽ സംഘർഷവുമുണ്ടായി. ഇതേ തുടർന്ന് ചൊവ്വാഴ്ച രാത്രി ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നു.  

Read More
Click Here to Follow Us