യുവാവിന്റെ ശല്യത്തെ തുടർന്ന് അദ്ധ്യാപിക ആത്മഹത്യ ചെയ്തു

ബെംഗളൂരു: മൈസൂരു ജില്ലയിലെ പിയാപട്ടണ താലൂക്കിൽ ഒരു സ്വകാര്യ സ്കൂൾ അധ്യാപിക യുവാവിന്റെ പീഡനത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്തു. രൂപ (26) ആണ് മരിച്ചത്.

പിരിയപട്ടണം താലൂക്കിലെ നന്ദിപൂർ ഗ്രാമത്തിലെ ഹലയ്യയുടെ മകളാണ്.

റവന്ദൂർ ഗ്രാമത്തിലെ ഒരു സ്വകാര്യ സ്‌കൂളിൽ അധ്യാപികയായി ജോലി ചെയ്തു വരികയായിരുന്നു അവർ.

  ബെംഗളൂരുവിൽ ഇന്ന് ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം

ഇതിനിടയിൽ അതേ ഗ്രാമത്തിലെ കാർത്തിക് എന്ന യുവാവ് തന്നെ പ്രണയിക്കണമെന്നും വിവാഹം കഴിക്കണമെന്നും ആവശ്യപ്പെട്ട് ശല്യം ചെയ്യുകയായിരുന്നു.

നേരത്തെ വിവാഹനിശ്ചയം കഴിഞ്ഞിരുന്ന രൂപ മാനസികമായി തകർന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുന്നു.

പിതാവ് ഹലയയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബേട്ടഡപുര പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts