ബെംഗളൂരു : വയോധികദമ്പതിമാരെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബനശങ്കരിയിൽ ആണ് സംഭവം. ബനശങ്കരിയിൽ അപ്പാർട്ട്‌മെന്റിന്റെ മൂന്നാമത്തെ നിലയിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആന്ധ്രാപ്രദേശ് സ്വദേശികളായ കൃഷ്ണ നായിഡു (84), ഭാര്യ സരോജമ്മ (74) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഇരുവരും ബെംഗളൂരുവിലാണ് താമസം.
Read MoreTag: suicide
ഡ്യൂട്ടിക്കിടെ പോലീസുകാരൻ വെടിവെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു
ബെംഗളൂരു : ഡ്യൂട്ടിക്കിടെ പോലീസ് കോൺസ്റ്റബിൾ സ്വയം വെടിവെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വിജയനഗർ ജില്ലയിലെ ഹരപ്പനഹള്ളി സ്വദേശി ഗുരു മൂർത്തിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വെടിയേറ്റ ഗുരു മൂർത്തിയെ ഉടനെത്തന്നെ ആശുപത്രിയിലെത്തിച്ചു. കുടുംബപ്രശ്നമാണ് ആത്മഹത്യാശ്രമത്തിന് പിന്നിലെന്നാണ് സൂചന. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreഭാര്യയുടെ ഇൻസ്റ്റഗ്രാം റീൽസ് കണ്ട് സുഹൃത്തുക്കൾ കളിയാക്കി; യുവാവ് ജീവനൊടുക്കി
ബെംഗളൂരു : ഭാര്യ ഇൻസ്റ്റഗ്രാം റീൽസ് ചെയ്യുന്നതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ചാമരാജ്‌നഗർ ഹാനുരു സ്വദേശി കുമാറാ(34)ണ് വീടിനടുത്തുള്ള മരത്തിൽ തൂങ്ങിമരിച്ചത്. ഭാര്യ സാമൂഹികമാധ്യമങ്ങൾ അമിതമായി ഉപയോഗിക്കുന്നതും ഇൻസ്റ്റഗ്രാമിൽ തുടർച്ചയായി റീൽസിടുന്നതും കുമാറിന് ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. ഇതേക്കുറിച്ച് കുമാർ ഭാര്യയോട് പറഞ്ഞിട്ടും മാറ്റമില്ലാത്തതിനാലാണ് ജീവനൊടുക്കിയത്. ഇൻസ്റ്റഗ്രാമിൽ റീൽസ് കണ്ട് സുഹൃത്തുക്കൾ കുമാറിനെ കളിയാക്കിയിരുന്നെന്ന് സഹോദരൻ മഹാദേവസ്വാമി പറഞ്ഞു. അടുത്തിടെ കുമാറിന്റെ ഭാര്യയും അനിയത്തിയും മറ്റൊരു യുവാവുമൊന്നിച്ചുള്ള റീൽസ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതുകണ്ടാണ് കുമാറിനെ സുഹൃത്തുക്കൾ കളിയാക്കിയത്. മറ്റൊരാൾക്കൊപ്പം റീൽസ് ചെയ്തതിനെച്ചൊല്ലി കുമാറും…
Read Moreഅമ്മായിയമ്മയുടെയും ഭർത്താവിന്റെയും പീഡനം; 2 വയസുകാരി മകളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്തു
ബെംഗളൂരു: 2 വയസുകാരി മകളെ കൊലപ്പെടുത്തിയ ശേഷം യുവതി തൂങ്ങി മരിച്ചു. കലബുർഗി ജില്ലയിലെ ചിഞ്ചോളി താലൂക്കിലെ മാറപള്ളി ഗ്രാമത്തിൽ ഇന്നലെ വൈകുന്നേരമാണ് സംഭവം. ശിവലീല (23), വർഷിത (2) എന്നിവരാണ് മരിച്ചത്. ചിഞ്ചോളി താലൂക്കിലെ കേരോളി ഗ്രാമവാസിയായ ശിവലീലയും മാറപ്പള്ളി വില്ലേജിലെ ആനന്ദും മൂന്ന് വർഷം മുമ്പാണ് വിവാഹിതയായത്. വിവാഹശേഷം ഭർത്താവും അമ്മായിയമ്മയും ചേർന്ന് ശിവലീലയെ പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നാണ് പരാതി. അമ്മായിയമ്മയുടെ ശല്യം സഹിച്ച് ശിവലീല സ്വന്തം വീട്ടിൽ പോയിരുന്നു. എന്നാൽ രണ്ട് ദിവസം മുമ്പ് ശിവലീലയെ ഭർത്താവ് തിരികെ വീട്ടിലേക്ക് കൊണ്ടുവന്നു. ഇതുമായി…
Read Moreഅധ്യാപകൻ വിദ്യാർത്ഥിനിയെക്കുറിച്ച് അപകീർത്തികരമായ സന്ദേശം അയച്ചു; 15 കാരി ജീവനൊടുക്കി
ബെംഗളൂരു: അധ്യാപികൻ തന്നെക്കുറിച്ച് അപകീർത്തികരമായ സന്ദേശം അയച്ചതിൽ മനംനൊന്ത് വിദ്യാർഥിനി എലി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ധർമ്മസ്ഥലയിലെ ഒരു സ്വകാര്യ സ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ആത്മഹത്യ ചെയ്തത്. ചിത്രരചനാ അധ്യാപകനായ രൂപേഷ് പൂജാരിയാണ് അപകീർത്തികരമായ സന്ദേശം അയച്ചത്. മരിച്ച വിദ്യാർത്ഥിയെ കുറിച്ച് മറ്റൊരു വിദ്യാർത്ഥിക്ക് മോശം സന്ദേശങ്ങൾ അയച്ചുവെന്നാണ് ആരോപണം. ഇതറിഞ്ഞ് മനംനൊന്ത് മരിച്ച വിദ്യാർത്ഥി എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തുടർന്ന് അവശനിലയിലായ വിദ്യാർഥിയെ മംഗളൂരുവിലും പിന്നീട് ബെംഗളൂരുവിലും ചികിത്സിച്ചു. എന്നാൽ ചികിത്സ ഫലിക്കാതെ വിദ്യാർത്ഥിനി ഇന്ന് മരിച്ചു. കുറ്റാരോപിതനായ…
Read Moreകാമുകി ഉപേക്ഷിച്ച് പോയതിൽ മനംനൊന്ത് യുവാവ് തൂങ്ങി മരിച്ചു
ബെംഗളൂരു: കാമുകി ഉപേക്ഷിച്ച് പോയതിൽ മനംനൊന്ത് യുവാവ് തൂങ്ങി മരിച്ചു. പരപ്പന അഗ്രഹാര പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. തമിഴ്നാട് സ്വദേശി അൻബു അരസൻ (24) ആണ് ആത്മഹത്യ ചെയ്തത്. ജനുവരി 18ന് നടന്ന ഈ സംഭവം വൈകിയാണ് പുറംലോകമറിഞ്ഞത്. മരിച്ചയാളുടെ കാമുകി വിദ്യയ്‌ക്കെതിരെ (24) ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ആത്മഹത്യ ചെയ്ത അൻബു അരശൻ പരപ്പ അഗ്രഹാരക്കടുത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ വിദ്യയും അൻപുവിൻ്റെ തൊട്ടടുത്ത കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. ഇതിനിടയിൽ ഇരുവരും…
Read Moreവിവാഹം ഒന്നരമാസം മുൻപ്; യുവതി ഭർതൃ വീട്ടിൽ മരിച്ച നിലയിൽ
ബെംഗളൂരു: യുവതിയെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ബെൽത്തങ്ങാടി ഉറുവാലു ഗ്രാമത്തിലെ രാമണ്ണ ഗൗഡയുടേയും പുഷ്പയുടേയും മകൾ ശോഭയാണ്(26) മരിച്ചത്. ഒന്നര മാസം മുൻപാണ് യുവതിയുടെ വിവാഹം നടന്നത്. ഗഡാജെയിലെ രോഹിത് ആണ് ഭർത്താവ്. വീട്ടിൽ ആരും ഇല്ലാത്തപ്പോൾ ജീവനൊടുക്കി എന്നാണ് ഭർതൃ വീട്ടുകാർ പറയുന്നത്. കേസ് എടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreപഠനം നിർത്തിയതിന് വഴക്ക് പറഞ്ഞതിൽ മനംനൊന്ത് പെൺകുട്ടി ജീവനൊടുക്കി; രക്ഷിക്കാൻ ശ്രമിച്ച സഹോദരനും മരിച്ചു
ബെംഗളൂരു: കിണറ്റിൽ ചാടിയ 19-കാരിയും രക്ഷിക്കാൻചാടിയ സഹോദരനും ദാരുണാന്ത്യം. കലബുറഗി ജില്ലയിലെ ചിഞ്ചോളി പട്ടപള്ളിയിലാണ് സംഭവം. നന്ദിനി, സഹോദരൻ സന്ദീപ് (23) എന്നിവരാണ് മരിച്ചത്. കോളേജ് പഠനം അവസാനിപ്പിച്ചതിന് വഴക്കുപറഞ്ഞതിൽ മനംനൊന്ത് ആണ് പെൺകുട്ടി കിണറ്റിൽ ചാടിയത്. തിങ്കളാഴ്ച രാത്രിയാണ് ഇരുവരും കിണറ്റിൽ ചാടിയതെങ്കിലും ചൊവ്വാഴ്ച വൈകീട്ടോടെയാണ് ഇവരുടെ മൃതദേഹങ്ങൾ കിണറ്റിൽ നിന്ന് പുറത്തെടുത്തത്. പ്ലസ്ടുവിന് ശേഷം കോളേജിൽ ചേർന്ന നന്ദിനി ഈയിടെയാണ് പഠനം അവസാനിപ്പിച്ചത്. പഠനം അവസാനിപ്പിച്ചതിനെ എതിർത്തിരുന്ന സന്ദീപ് ഇക്കാര്യമുന്നയിച്ച് നന്ദിനിയെ നിരന്തരം വഴക്കുപറഞ്ഞിരുന്നു. തിങ്കളാഴ്ചയും ഇരുവരും തമ്മിൽ പഠനം നിർത്തിയതുമായി…
Read Moreകോളേജ് കെട്ടിടത്തിൽ നിന്നും ചാടി വിദ്യാർത്ഥി ജീവനൊടുക്കി
ബെംഗളൂരു: കോളേജ് കെട്ടിടത്തിന്റെ ആറാംനിലയിൽ നിന്ന് ചാടി ബി.ബി.എ. വിദ്യാർഥി ജീവനൊടുക്കി. ഹൊങ്ങസാന്ദ്ര സ്വദേശി കെ. വിഗ്നേഷ് (19) ആണ് മരിച്ചത്. ഹൊസ റോഡിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥിയാണ് മരിച്ചത്. വൈകീട്ട് അഞ്ചുവരെ കൂട്ടുകാർക്കൊപ്പമുണ്ടായിരുന്ന വിഗ്നേഷ് ആറുമണിക്കുശേഷം കെട്ടിടത്തിൽ നിന്ന് ചാടി മരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരപ്പന അഗ്രഹാര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയുടെ കരണം വ്യക്തമല്ല.
Read Moreജീവനൊടുക്കാൻ ശ്രമിച്ച അമ്മ മരിച്ചു; കുഞ്ഞ് ഗുരുതരാവസ്ഥയിൽ
പാലക്കാട്: കോട്ടായിയില്‍ 3 വയസുള്ള കുഞ്ഞുമായി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. കുഞ്ഞിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കരിയംകോട് മേക്കോണ്‍ സുരേഷിന്റെ ഭാര്യ വിൻസി (37) ആണ് മരിച്ചത്. ഗുരുതരാവസ്ഥയില്‍ കഴിയുന്ന മൂന്നു വയസുകാരി മകളെ തൃശൂർ മെഡി.കോളജിലേക്ക് മാറ്റി. 10 ദിവസം മുമ്പാണ് വിഷം കഴിച്ചത്. കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയുടെ കാരണമെന്നാണ് പ്രാഥമിക നിഗമനം. കേസ് എടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
Read More