ബെംഗളൂരു : വീടിന്റെ ഭിത്തിയിൽ ചോക്കുകൊണ്ട് ആത്മഹത്യക്കുറിപ്പെഴുതിയശേഷം വയോധികൻ ജീവനൊടുക്കി. എൻ.ജി.ഇ.എഫ്. റിട്ട. ജീവനക്കാരനായ കെ.ബി. പുട്ടസുബ്ബയ്യയെയാണ് (82) കുമാരസ്വാമി ലേഔട്ട് സെക്കൻഡ് സ്റ്റേജിലെ മകളുടെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല
Read MoreTag: suicide
മാനേജർ പരിഹസിച്ചതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു
ബെംഗളൂരു: അവധി ചോദിച്ചതിന്റെ പേരിൽ മാനേജർ പരിഹസിച്ചതിനെ തുടർന്ന് യുവാവ് ജീവനൊടുക്കി. പീനിയയിലെ സ്വകാര്യ വാച്ച് ഫാക്ടറി ജോലി ചെയ്തിരുന്ന ഗോവിന്ദ രാജു ആണ് ദാസറഹള്ളിയിലെ അപ്പാർട്ട്മെന്റിലെ നാലാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. മരണത്തിന് ഉത്തരവാദി കമ്പനി സൂപ്പർവൈസർ ഗുരുരാജ്, മാനേജർ നഞ്ചപ്പ എന്നിവരാണെന്ന് കാണിച്ചുള്ള ആത്മഹത്യ കുറിപ്പ് കണ്ടെത്തി. ഇരുവർക്കും എതിരെ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreഒരേ സാരി തുമ്പിൽ തൂങ്ങി മരിച്ച് നാടക പ്രവർത്തകനും ഭാര്യയും
ബെംഗളൂരു: ഉഡുപ്പി ജില്ലയിലെ കൗപിൽ സാമൂഹിക പ്രവർത്തകനായ നാടകനടനും ഭാര്യയും വീട്ടിൽ ഒരേ സാരിത്തുമ്പിൽ തൂങ്ങി മരിച്ച നിലയിൽ. ലീലാധർ ഷെട്ടി (68), ഭാര്യ വസുന്ധര ഷെട്ടി (58) എന്നിവരാണ് മരിച്ചത്. നാടക നടൻ, സംവിധായകൻ എന്നീ നിലകളിൽ അറിയപ്പെട്ട ഷെട്ടി കൗപ് രാജതംരംഗ നാടക ട്രൂപ്പ് സ്ഥാപകനാണ്. നേരത്തെ, കൗപ് നിയമസഭ മണ്ഡലങ്ങളിൽ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. മജൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദവി വഹിച്ചിട്ടുണ്ട്. ബുധനാഴ്ചയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി ഇരുവരും മരിച്ചുവെന്നാണ് നിഗമനമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Read Moreകുടകിൽ മലയാളി കുടുംബം ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; ആത്മഹത്യ കുറിപ്പ് കണ്ടെത്തി
ബെംഗളൂരു: മൂന്നംഗ മലയാളി കുടുംബം കുടകിലെ ഹോം സ്‌റ്റേയില്‍ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. തിരുവല്ല മാര്‍ത്തോമ്മ കോളജിലെ അസിസ്റ്റന്റ് പ്രഫസര്‍ കല്ലൂപ്പാറ ഐഎച്ച്‌ആര്‍ഡി എന്‍ജിനീയറിങ് കോളജിന് സമീപം ജിബി ഏബ്രഹാം (38), മകള്‍ ജെയിന്‍ മരിയ ജേക്കബ് (11), ജിബിയെ രണ്ടാമത് വിവാഹം കഴിച്ച കൊട്ടാരക്കര സ്വദേശി വിനോദ് ബാബുസേനന്‍ (43) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആറിന് കുടക് ജില്ലയിലെ മടിക്കേരിക്ക് സമീപം കഗോഗ്ഡ്‌ലു ലോസോ അരിഗോ റിസോര്‍ട്ടിലെ കോട്ടേജില്‍ താമസത്തിനെത്തിയതായിരുന്നു ഇവര്‍. ഇന്നലെ രാവിലെ 11 മണിയായിട്ടും ഇവരെ…
Read Moreഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ചു; കൊലപാതകമെന്ന് ആരോപണം
കാസർക്കോട്: ബേഡകത്ത് യുവതി ഭര്‍തൃ വീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം. മകള്‍ ആത്മഹത്യ ചെയ്യില്ലെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. പള്ളിക്കര സ്വദേശി മുര്‍സീനയെയാണ് കഴിഞ്ഞ തിങ്കളാഴ്ച വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുര്‍സീനയുടെ മരണം കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് അസ്‌കറും മാതാപിതാക്കളും നിരന്തരം പീഡിപ്പിച്ചിരുന്നതായി മുര്‍സീന മുൻപും പരാതി പറഞ്ഞിരുന്നു. മുര്‍സീനയുടെ മരണം തങ്ങളെ വൈകിയാണ് അറിയിച്ചതെന്നും, അതില്‍ അസ്വാഭാവികത ഉണ്ടെന്നും കുടുംബം ആരോപിക്കുന്നു. ഇത് സംബന്ധിച്ച് കാഞ്ഞങ്ങാട് ഡി വൈ എസ് പി…
Read Moreമലയാളി കുടുംബം റിസോർട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ
ബെംഗളൂരു: കുടക് ജില്ലയിൽ മലയാളി കുടുംബം ആത്മഹത്യ ചെയ്ത നിലയിൽ. കോട്ടയം ജില്ലയിലെ പാടിച്ചാട്ട് ഗ്രാമത്തിലെ ദമ്പതികളാണ് മടിക്കേരി റൂറൽ പോലീസ് സ്റ്റേഷന്റെ കീഴിലുള്ള ഹോം സ്‌റ്റേയിൽ ആണ് ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച വൈകീട്ട് കുടകിലെത്തിയ ദമ്പതികൾ മടിക്കേരിക്ക് സമീപമുള്ള കഗോഡ്‌ലു ഗ്രാമത്തിലെ ഹോം സ്‌റ്റേയിലാണ് താമസിച്ചിരുന്നത്. പിന്നീട് ദമ്പതികൾ ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് റിപ്പോർട്ട്. കട്ടിലിൽ കിടക്കുന്ന കുട്ടിയുടെ മൃതദേഹം കണ്ടെത്തി, കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ മരണത്തിന് കീഴടങ്ങിയതാകാമെന്ന് പോലീസ് സംശയിക്കുന്നു. കേരളത്തിൽ നിന്ന് കുടുംബാംഗങ്ങൾ എത്തിയ ശേഷമേ ആത്മഹത്യയുടെ കാരണം വ്യക്തമാകൂ.…
Read Moreമക്കളെ വാട്ടർ ടാങ്കിൽ മുക്കി കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു
ബെംഗളൂരു: രണ്ട് കുട്ടികളെ വാട്ടർ ടാങ്കിൽ മുക്കി കൊലപ്പെടുത്തിയ ശേഷം ‘അമ്മ ആത്മഹത്യ ചെയ്തു. ചിത്രദുർഗ ജില്ലയിലെ ചള്ളകെരെ ഗ്രാമത്തിലാണ് സംഭവം. അമ്മ ലത, മകൾ പ്രണിത,മകൻ ധ്യാനേശ്വർ എന്നിവരാണ് മരിച്ചത്.ആത്മഹത്യയുടെ കൃത്യമായ കാരണം വ്യക്തമല്ല. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു .
Read Moreജൂനിയർ ആർട്ടിസ്റ്റിന്റെ ആത്മഹത്യ; പുഷ്പ താരം അറസ്റ്റിൽ
ചെന്നൈ: ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ ആത്മഹത്യയില്‍ നടൻ ജഗദീഷ് പ്രതാപ് ബണ്ടാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യപ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. വര്‍ഷങ്ങളായി നടനും യുവതിയും ലിവ് ഇൻ റിലേഷൻഷിപ്പിലായിരുന്നു. നവംബര്‍ 29ന് യുവതിയെ സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ജഗദീഷ് പ്രതാപ് ബണ്ടാരി യുവതിയെ ബ്ലാക്മെയില്‍ ചെയ്തതായി കുടുംബം ആരോപിച്ചു. പ്രതാപ് യുവതിയെ നിരന്തരമായി മര്‍ദ്ദിച്ചിരുന്നുവെന്നും മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നുമാണ് കുടുംബത്തിന്റെ ആരോപണം. നടനെതിരായ തെളിവുകള്‍ യുവതിയുടെ ഫോണില്‍ നിന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. മറ്റൊരാള്‍ക്കൊപ്പമുള്ള യുവതിയുടെ ചിത്രങ്ങള്‍ ജഗദീഷ് ഫോണില്‍ ചിത്രീകരിച്ച്…
Read Moreയുവഡോക്ടർ ഷഹാനയുടെ മരണം; റുവൈസ് അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരത്തെ യുവ ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യയില്‍ സുഹൃത്തായ യുവ ഡോക്ടര്‍ ഇ എ റുവൈസ് അറസ്റ്റിൽ. ചോദ്യം ചെയ്യലിന് ശേഷമാണ് റുവൈസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. റുവൈസിനെതിരെ തെളിവുകൾ ലഭിച്ചതായും അസിസ്റ്റന്റ് കമ്മീഷണർ പൃഥ്വിരാജ് അറിയിച്ചു. കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്നാണ് റുവൈസിനെ പുലര്‍ച്ചെ പോലീസ് കസ്റ്റഡിയിലെടുത്തത്. പിജി ഡോക്ടര്‍മാരുടെ സംഘടനയുടെ നേതാവായിരുന്നു റുവൈസ്. മൂന്നുമാസമായി അടുത്ത ബന്ധമാണ് റുവൈസും ഷഹനയും തമ്മിലുണ്ടായിരുന്നത്. ബന്ധുക്കൾ തമ്മിൽ സംസാരിക്കുകയും വിവാഹത്തിന് മുന്നോടിയായി വീട് പെയിന്റ് ചെയ്യുന്നതടക്കമുള്ള ജോലികളും ചെയ്തിരുന്നു. ഇതിനുശേഷമാണ് റുവൈസിന്റെ കുടുംബം വിവാഹത്തിൽ നിന്നും പിന്മാറുന്നതെന്നാണ്…
Read Moreയുവ ഡോക്ടർ താമസസ്ഥലത്ത് മരിച്ച നിലയിൽ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ യുവ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. സർജറി വിഭാഗം പി.ജി വിദ്യാർഥിനി ഡോ. ഷഹാനയെയാണ് ഇന്നലെ രാത്രി ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടത്. വെഞ്ഞാറമൂട് സ്വദേശിനിയാണ്. ഷഹാനയെ അബോധാവസ്ഥയിൽ കണ്ടെത്തിയ ഒപ്പം പഠിക്കുന്ന പി.ജി വിദ്യാർഥികളാണ് പൊലീസിനെ വിവരമറിയിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് നടത്തിയ പരിശോധനയിൽ ഷഹാനയുടെ മുറിയിൽ നിന്ന് കുറിപ്പ് കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
Read More