ബെംഗളൂരു: അന്യമദസ്തരായ വഴിയോരക്കച്ചവടക്കാരെ ഹിന്ദു ക്ഷേത്ര മേളകളിൽ നിന്ന് തടയണമെന്ന സംഘപരിവാറുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളുടെ ആവശ്യങ്ങളോട് കർണാടകയിലെ ബിജെപി സർക്കാർ കൂട്ടുനിൽക്കുകയാണെന്ന് വഴിയോരക്കച്ചവടക്കാരുടെ വ്യാപാര സംഘടനകൾ പറഞ്ഞു. വഴിയോരക്കച്ചവടക്കാരുടെ ഉപജീവനമാർഗം സംരക്ഷിക്കാൻ ശ്രമിക്കുന്ന 2014ലെ വഴിയോര കച്ചവടക്കാരുടെ (ഉപജീവന സംരക്ഷണവും നിയന്ത്രണവും) നിയമം നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്നും വഴിയോരക്കച്ചവടക്കാർക്കെതിരായ സംഘപരിവാറിന്റെ ഈ ആവശ്യത്തിന് കൂട്ടുനിൽക്കുന്നുവെന്ന് ബിജെപി സംസ്ഥാന സർക്കാരിലെ മന്ത്രിമാരുടെ വിവിധ പ്രസ്താവനകൾ വ്യക്തമാക്കുന്നതായും സംസ്ഥാന, ബെംഗളൂരു വഴിയോര കച്ചവടക്കാരുടെ ഫെഡറേഷനായ കർണാടക പ്രഗതിപാറ ബീഡി വ്യാപാര സംഘവും ബെംഗളൂരു ജില്ലാ ബീഡി…
Read More