ക്ഷേത്ര മേള നിയന്ത്രണം; വഴിയോരക്കച്ചവടക്കാരേ സംരക്ഷിക്കുന്നല്ലന്ന് പരാതി 

ബെംഗളൂരു: അന്യമദസ്തരായ വഴിയോരക്കച്ചവടക്കാരെ ഹിന്ദു ക്ഷേത്ര മേളകളിൽ നിന്ന് തടയണമെന്ന സംഘപരിവാറുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളുടെ ആവശ്യങ്ങളോട് കർണാടകയിലെ ബിജെപി സർക്കാർ കൂട്ടുനിൽക്കുകയാണെന്ന് വഴിയോരക്കച്ചവടക്കാരുടെ വ്യാപാര സംഘടനകൾ പറഞ്ഞു.

വഴിയോരക്കച്ചവടക്കാരുടെ ഉപജീവനമാർഗം സംരക്ഷിക്കാൻ ശ്രമിക്കുന്ന 2014ലെ വഴിയോര കച്ചവടക്കാരുടെ (ഉപജീവന സംരക്ഷണവും നിയന്ത്രണവും) നിയമം നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്നും വഴിയോരക്കച്ചവടക്കാർക്കെതിരായ സംഘപരിവാറിന്റെ ഈ ആവശ്യത്തിന് കൂട്ടുനിൽക്കുന്നുവെന്ന് ബിജെപി സംസ്ഥാന സർക്കാരിലെ മന്ത്രിമാരുടെ വിവിധ പ്രസ്താവനകൾ വ്യക്തമാക്കുന്നതായും സംസ്ഥാന, ബെംഗളൂരു വഴിയോര കച്ചവടക്കാരുടെ ഫെഡറേഷനായ കർണാടക പ്രഗതിപാറ ബീഡി വ്യാപാര സംഘവും ബെംഗളൂരു ജില്ലാ ബീഡി വ്യാപാരി സംഘടനാഗല ഒക്കുട്ടയും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

നിലവിലെ ഉത്സവ സീസണിൽ ക്ഷേത്രപരിസരത്ത് കടകൾ സ്ഥാപിക്കുന്നതിൽ നിന്ന് മുസ്ലീം കച്ചവടക്കാരെ വലതുപക്ഷ ഗ്രൂപ്പുകൾ തടയുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് പ്രസ്താവന. സംസ്ഥാനത്തെ ശിവമോഗ, ഉഡുപ്പി മേഖലകളിലെ ചില ക്ഷേത്രങ്ങളിൽ ഈ ഉത്സവങ്ങളിൽ മുസ്ലീം കച്ചവടക്കാരെ കച്ചവടം ചെയ്യാൻ അനുവദിക്കില്ലെന്ന ബാനറുകളും സ്ഥാപിച്ചിട്ടുമുണ്ട്.

2002ൽ കോൺഗ്രസ് ഭരണത്തിന് കീഴിൽ സംസ്ഥാന സർക്കാർ നടത്തുന്ന ഹിന്ദു ക്ഷേത്രങ്ങളുടെ പരിസരത്ത് അഹിന്ദുക്കൾക്ക് സ്റ്റാളുകൾ വയ്ക്കുന്നത് നിയന്ത്രിക്കാൻ കൊണ്ടുവന്ന ചട്ടം അനുസരിച്ചാണ് നിരോധനമെന്ന് കർണാടകയിലെ ബിജെപി സർക്കാർ അറിയിച്ചു. 2003-ൽ പ്രാബല്യത്തിൽ വന്ന കർണാടക ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻസ് ആക്ട്, 1997-ന് 2002-ൽ പുറപ്പെടുവിച്ച ചട്ടങ്ങൾ പ്രകാരം ക്ഷേത്രപരിസരത്ത് അഹിന്ദു കച്ചവടക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തുകയാണെന്നുമാണ് സംസ്ഥാന നിയമമന്ത്രി ജെ.സി.മധുസ്വാമി കഴിഞ്ഞയാഴ്ച നിയമസഭയെ അറിയിച്ചത്.

തെരുവ് കച്ചവടക്കാർ തങ്ങളുടെ പേരിൽ പ്രചരിപ്പിക്കുന്ന വർഗീയ അജണ്ടകളെ തടയാനും ചെറുക്കാനും നിശ്ചയദാർഢ്യമുള്ളവരാണെന്നും സംഘപരിവാറിന്റെ വിഭജന വർഗീയ പദ്ധതിയെ വഴിയോരക്കച്ചവടക്കാർ നിരാകരിക്കുന്നുതായും കർണാടക തെരുവ് കച്ചവടക്കാരുടെ ഫെഡറേഷൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us