റിഷഭ് ഷെട്ടിയുടെ കാന്താര കഴിഞ്ഞ ദിവസമാണ് ഒടിടിയില്‍ റിലീസ് ചെയ്തത്. ആഗോളതലത്തില്‍ 400 കോടി കളക്ഷന്‍ പിന്നിട്ട കന്നഡ ചിത്രം, ആമസോണ്‍ പ്രൈം വീഡിയോയില്‍ ആണ് സ്ട്രീമിംഗ് ആരംഭിച്ചത്. എന്നാല്‍, ചിത്രത്തിലെ വിവാദമായ ‘വരാഹ രൂപം’ എന്ന ഗാനം ഇല്ലാതെയാണ് കാന്താര ഒടിടിയിയില്‍ എത്തിയിരിക്കുന്നത്. ഇത് ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്. തങ്ങളുടെ നവരസം എന്ന ഗാനത്തിന്റെ കോപ്പിയടിയാണ് ‘വരാഹ രൂപം’ എന്ന് കേരളത്തിലെ മ്യൂസിക് ബാന്‍ഡായ തൈക്കുടം ബ്രിഡ്ജ് കാന്താരയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്ക് സിനിമയില്‍ വരാഹരൂപം ഉപയോഗിക്കാന്‍ നിയന്ത്രണം…
Read MoreTag: song
കോൺഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റർ അക്കൗണ്ടുകൾക്ക് പൂട്ടു വീഴും
ബെംഗളൂരു: കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്ക് താത്‌കാലിക പൂട്ടിടാന്‍ ബെംഗളൂരു കോടതി ഉത്തരവിട്ടു. ആഗോളതലത്തില്‍ തരംഗം സൃഷ്‌ടിച്ച കെജിഎഫ് ചാപ്റ്റര്‍ 2വിന്‍റെ സംഗീതം പകര്‍പ്പവകാശം ലംഘിച്ച് ഉപയോഗിച്ചതിന് എതിരെയാണ് ബെംഗളൂരു വാണിജ്യ കോടതി ട്വിറ്ററിന് നിര്‍ദേശം നല്‍കിയത്. വന്‍ തുക നല്‍കിയാണ് തങ്ങള്‍ കെജിഎഫ് 2വിന്‍റെ പകര്‍പ്പവകാശം വാങ്ങിയതെന്ന് എംആര്‍ടി മ്യൂസിക് കോടതിയെ അറിയിച്ചിരുന്നു. കോണ്‍ഗ്രസിന്‍റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്ക് സ്ഥിരം നിരോധനാജ്ഞ നടപ്പാക്കണമെന്ന ആവശ്യമാണ് എംആര്‍ടി മ്യൂസിക് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍, വാദം പിന്നീട് പരിഗണിക്കുമെന്ന്…
Read Moreഭാഷാ സ്നേഹം പകരാൻ; 5 ലക്ഷം പേർ ഒരേസമയം കന്നഡ ഗാനങ്ങൾ ആലപിക്കും
ബെംഗളൂരു: കന്നഡ ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള തനത് പരിപാടിയിൽ വ്യാഴാഴ്ച സംസ്ഥാനത്തൊട്ടാകെ അഞ്ച് ലക്ഷം പേർ ഒരേസമയം മൂന്ന് ഗാനങ്ങൾ ആലപിക്കുന്ന സംഗീത പരിപാടിയിൽ പങ്കെടുക്കാൻ കർണാടക സർക്കാർ ജനങ്ങളോട് ആഹ്വാനം ചെയ്തു. 31 ജില്ലാ ഭരണകൂടങ്ങളുമായും വിദേശ കന്നഡ അസോസിയേഷനുകളുമായും സ്വകാര്യ സംഘടനകളുമായും ഏകോപിച്ചാണ് കന്നഡ സാംസ്കാരിക വകുപ്പ് സംഗീത പരിപാടി സംഘടിപ്പിക്കുന്നത്. കന്നഡ സംസാരിക്കുന്ന എല്ലാ പ്രദേശങ്ങളും ഏകീകരിക്കുന്നതിന്റെ ഭാഗമായി കന്നഡ രാജ്യോത്സവ ആഘോഷങ്ങൾക്ക് മുന്നോടിയായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. എല്ലാ ബസ് സ്റ്റോപ്പുകളിലും ഓട്ടോ സ്റ്റാൻഡുകളിലും വ്യവസായ മേഖലകളിലും നടക്കുന്ന പരിപാടികളിൽ ജനങ്ങളോട്…
Read More