സർക്കാർ ബസുകളിലെ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര,”ശക്തി”പദ്ധതിയുടെ സ്മാർട്ട് കാർഡിനുള്ള റെജിസ്ട്രേഷൻ ആരംഭിച്ചു.

ബെംഗളൂരു : നിലവിലെ സംസ്ഥാന സർക്കാറിൻ്റെ ജനക്ഷേമ പദ്ധതിയിൽ ഒന്നായ ,സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സംസ്ഥാനത്ത് എവിടെയും സൗജന്യ യാത്ര സാധ്യമാക്കുന്ന”ശക്തി” പദ്ധതിയുടെ സ്മാർട്ട് കാർഡിനുള്ള റെജിസ്ട്രേഷൻ ആരംഭിച്ചു. സേവ സിന്ധു പോർട്ടൽ വഴി റെജിസ്റ്റർ ചെയ്യാം, 14 രൂപയാണ് കാർഡിൻ്റെ വിലയായി ഈടാക്കുന്നത്. നിലവിൽ സംസ്ഥാനത്തെ മേൽവിലാസമുള്ള ആധാർ കാർഡ് കാണിച്ചതിന് ശേഷമാണ് കണ്ടക്ടർമാർ സ്ത്രീകൾക്ക് സൗജന്യ ടിക്കറ്റ് നൽകുന്നത്. കോൺഗ്രസ് പാർട്ടിയുടെ പ്രകടനപത്രികയിലെ 5 ഗാരൻ്റികളിൽ ഒന്നായ ശക്തി പദ്ധതി കഴിഞ്ഞ ജൂൺ 11 മുതലാണ് നടപ്പിലാക്കി തുടങ്ങിയത്. എ.സി, ലക്ഷ്വറി…

Read More

മെട്രോ സ്മാർട് കാർഡ് റീചാർജിന് ഇന്നു മുതൽ ക്രെഡിറ്റ് ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കാം; യാത്ര ടിക്കറ്റിന് കാശു തന്നെ കൊടുക്കണം.

ബെംഗളൂരു :  പ്രധാനമന്ത്രിയുടെ  നോട്ടുപിൻവലിക്കലിന് ശേഷം കുടുതൽ  ജനങ്ങൾ  പ്ലാസ്റ്റിക്  കറൻസിയിലേക്ക്  തിരിയുന്ന  കാഴ്ചയാണ്  നമുക്ക്  കാണാൻ  കഴിയുന്നത്, കയ്യിൽ  കാശില്ലാത്തതിന്റെ  പേരിൽ  നമ്മ  മെട്രോ  യാത്രക്കുള്ള  സ്മാർട്  കാർഡ്  റീചാർജ്  ചെയ്യാൻ  സാധിക്കാത്തവർ  വിഷമിക്കേണ്ട. ക്രെഡിറ്റ് -ഡെബിറ്റ്  കാർഡുകൾ  ഉപയോഗിച്ച്  ഇന്നു  മുതൽ  നമ്മ  മെട്രോ  കാർഡുകൾ  റീചാർജ്  ചെയ്യാം.ഇതിനായി  നമ്മ  മെട്രോയുടെ  എല്ലാ  സ്‌റ്റേഷനുകളിലും  സ്വാപ്പിംഗ്  മെഷീനുകൾ  തയ്യാറായി  കഴിഞ്ഞു. കഴിഞ്ഞ  രണ്ടു ദിവസമായി  പരീക്ഷണാടിസ്ഥാനത്തിൽ  പ്രവർത്തി പ്പിച്ചു  നോക്കി  ഉറപ്പു വരുത്തിക്കഴിഞ്ഞു. ഇന്നു മുതൽ  യാത്രക്കാർക്ക്  ഇതിന്റെ  സേവനം  ഉപയോഗിക്കാം.…

Read More
Click Here to Follow Us