ബെംഗളൂരു: കൊല്ലേഗൽ താലൂക്കിലെ ശിവനസമുദ്രയിൽ സെൽഫിയെടുക്കാൻ ശ്രമിച്ചത് യുവാവിന്റെ മരണത്തിനിടയാക്കി. പടിഞ്ഞാറൻ ബെംഗളൂരുവിലെ യശ്വന്ത്പൂർ സ്വദേശി താഹിർ (22) ആണ് നദിക്ക് സമീപം സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ വെള്ളത്തിലേക്ക് വഴുതി വീണ് മുങ്ങിമരിച്ചത്. ഇയാളും ബംഗളൂരുവിൽ നിന്നുള്ള സുഹൃത്തുക്കളും ചേർന്ന് ശിവനസമുദ്രയിലെ ഒരു ദർഗ സന്ദർശിക്കുകയായിരുന്നു. പിന്നീടാണ് അവർ നദി ഭാഗത്തേയ്ക്ക് പോകാൻ തീരുമാനിച്ചത്. പോലീസ് മൃതദേഹം നദിയിൽ നിന്നും പുറത്തെടുത്ത് സർക്കാർ സബ് ഡിവിഷണൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊല്ലേഗൽ റൂറൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തട്ടുണ്ട്. കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Read More