ബെംഗളൂരു: നഗരത്തിലെ ബൈലോകളും അനുവദിച്ച പ്ലാനുകളും ലംഘിച്ച് നിര്‍മിച്ചതായി സംശയിക്കുന്ന 5,000-ത്തിലധികം അനധികൃത കെട്ടിടങ്ങൾക്കെതിരെ ബ്രുഹത് ബംഗളൂരു മഹാനഗര പാലികേ (ബിബിഎംപി) നടപടിയെടുക്കും. കെട്ടിടങ്ങൾ കണ്ടെത്തുന്നതിനുള്ള സർവേ തുടരുകയാണെന്നും ഉടമകൾക്കെതിരെ ഉടൻ നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു. നഗരത്തിൽ അനുമതിയില്ലാത്ത അധിക നിലകൾ പണിയുന്നത്, പ്ലാനുകളില്ലാത്ത നിർമാണങ്ങൾ എന്നിവ സംബന്ധിച്ച സോൺ തിരിച്ചുള്ള വിവരങ്ങൾ ഉദ്യോഗസ്ഥർ ശേഖരിച്ചു കഴിഞ്ഞു. അംഗീകരിച്ച 8,486 ബിൽഡിംഗ് പ്ലാനുകളിൽ 5,223 കെട്ടിടങ്ങൾ ഇതുവരെ അനുവദിച്ച പ്ലാനുകൾക്ക് എതിരായി നിർമ്മിച്ചതായി കണ്ടെത്തി. അതായത് 84% ലംഘനങ്ങളാണ്, അതുകൊണ്ടു തന്നെ എല്ലാ ഉടമകൾക്കും…
Read More