ചെന്നൈ: ബോംബ് ഭീഷണി കത്തിന്റെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച രാത്രി സെക്രട്ടേറിയറ്റിലും ചെന്നൈ എഗ്മോർ, മധുരാന്തകം റെയിൽവേ സ്റ്റേഷനുകളിലും പോലീസും ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡും വിശദമായ പരിശോധന നടത്തി. തുടർന്ന് നടത്തിയ തിരച്ചിലിൽ അത് ഒരു വ്യാജ ബോംബ് ഭീഷണിയാണെന്ന് കണ്ടെത്തുകയായിരുന്നു. അയച്ചയാളുടെ വിശദാംശങ്ങളില്ലാത്ത കത്ത് മധുരാന്തകം റെയിൽവേ സ്റ്റേഷൻ മാസ്റ്ററെ അഭിസംബോധന ചെയ്തുള്ളതായിരുന്നു. സെക്രട്ടേറിയറ്റ്, ചെന്നൈ എഗ്മോർ, മധുരാന്തകം റെയിൽവേ സ്റ്റേഷനുകളിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു അതിൽ പറഞ്ഞിരുന്നത്. റെയിൽവേ ഉദ്യോഗസ്ഥർ ലോക്കൽ പോലീസിനെയും സ്പെഷ്യൽ ബ്രാഞ്ച് സിഐഡി (എസ്ബി-സിഐഡി) വിഭാഗത്തെയും വിവരമറിയിക്കുകയും…
Read More