ബെംഗളൂരു: മുൻകാല റെക്കോഡുകൾ തകർത്ത് ഈ സാമ്പത്തിക വർഷത്തിന്റെ തുടക്കം മുതൽ റോസാപ്പൂക്കൾ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. ഒപ്പം ഈ വാലന്റൈൻസ് ഡേയ്ക്കും റോസാപൂക്കൾക്കായുള്ള ആവശ്യക്കാർ ഒട്ടും കുറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ കൊവിഡ്-19 മൂലം കഴിഞ്ഞ രണ്ട് വർഷമായി നഷ്ടം നേരിട്ട ബെംഗളൂരുവിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നുമുള്ള പൂക്കൃഷിക്കാർക്ക് ഈ വർഷം ജാക്ക്പോട്ടാണ് അടിച്ചിരിക്കുന്നത്. റോസാപൂക്കളുടെ പീക്ക് സീസണ് ഫെബ്രുവരി ഒമ്പതാം തീയതിയാണ് ആരംഭിക്കുന്നതെങ്കിലും , നീണ്ട തണ്ടുള്ള താജ്മഹൽ ഇനം റോസാപൂക്കൾ അതിന് മുൻപേ തന്നെ ഒന്നിന് 30 രൂപ നിരക്കിലാണ് വിറ്റഴിഞ്ഞിരിക്കുന്നത്.…
Read More