ബെംഗളൂരു: 1860-കളിൽ നിർമ്മിച്ച ഗംഭീരമായ ‘ബ്യൂലിയു’ പൈതൃക കെട്ടിടത്തിന്റെ യഥാർത്ഥ പ്രവേശന കവാടം പതിറ്റാണ്ടുകളായി അടച്ചിരുന്നു, എന്നാലിപ്പോൾ അതിന്റെ മുഖം മിനുക്കിയ ശേഷം വീണ്ടും തുറന്നിരിക്കുകയാണ്. പൈതൃക പ്രേമിയും ‘ഹെറിറ്റേജ് ബേക്കു’ സ്ഥാപകനുമായ പ്രിയ ചെട്ടി-രാജഗോപാൽ 2021 ഫെബ്രുവരി മുതൽ ഉന്നത തപാൽ ഉദ്യോഗസ്ഥരുമായി വിഷയം പിന്തുടരുന്നതിലൂടെ പ്രവേശന കവാടത്തിന് സൗന്ദര്യാത്മക ആകർഷണം നൽകുന്നതിൽ പ്രധാന പങ്കുവഹിച്ചു. ഇതേതുടർന്നാണ് ശേഷാദ്രി റോഡിനോട് ചേർന്നുള്ള പ്രവേശന കവാടം കഴിഞ്ഞയാഴ്ച തപാൽ വകുപ്പ് വലിയ പ്രചാരണമില്ലാതെയാണ് തുറന്നത്. പുതിയ പ്രവേശന കവാടം പാലസ് റോഡിന് സമാന്തരമായിട്ടാണ് ഉള്ളത്.…
Read More