സുരക്ഷ ഉറപ്പാക്കുന്നു, റാപ്പിഡോകളിലും ഇനി സീറ്റ് ബെൽറ്റ് 

ബെംഗളൂരു: നഗരത്തിൽ സുരക്ഷിത യാത്രയുടെ ഭാഗമായി ഓട്ടോറിക്ഷകളിലും സീറ്റ് ബെൽറ്റ് സംവിധാനം വരുന്നു. വെബ് ടാക്സി കമ്പനിയായ റാപ്പിഡോ ആദ്യഘട്ടത്തിൽ 100 ​​ഓട്ടോറിക്ഷകളിൽ സീറ്റ് ബെൽറ്റ് സ്ഥാപിച്ചു. സാധാരണക്കാർ കൂടുതലായി യാത്രയ്ക്കായി തിരഞ്ഞെടുക്കുന്ന വാഹനമാണ് ഓട്ടോറിക്ഷ. ഓട്ടോറിക്ഷകൾ പെട്ടന്ന് ബ്രേക്ക്‌ ഇടുമ്പോഴും തല മുൻഭാഗം ഇടിക്കുന്നതും റോഡിലേക്ക് തെറിച്ച് വീഴുന്നതും അപകടങ്ങളിലെ സ്ഥിരം കാഴ്ചയാണ്. ഈ സാഹചര്യത്തിലാണ് കാറിലെ പോലെ ഓട്ടോകളിലും സീറ്റ് ബെൽറ്റ് എന്ന ആശയം ഉടലെടുത്തത്. കമ്പനി ചെലവിൽ തന്നെയാണ് ഓട്ടോകളിൽ സീറ്റ് ബെൽറ്റ് സ്ഥാപിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി വിജയം കണ്ടാൽ…

Read More

റാപ്പിഡോ ഡ്രൈവറെ ഓട്ടോ ഡ്രൈവർ അസഭ്യം പറയുന്നതിന്റെയും ആക്രമിക്കുന്നതിന്റയും വീഡിയോ വൈറൽ

ബെംഗളൂരു: റാപ്പിഡോ ഡ്രൈവറെ ഓട്ടോ ഡ്രൈവര്‍ അസഭ്യം പറയുകയും ആക്രമിക്കാനും ശ്രമം നടത്തിയതിന്റെ വീഡിയോ പുറത്ത്, തുടർന്ന് അന്വേഷണം ആരംഭിച്ച് പോലീസ്. ബെംഗളുരുവില്‍ വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നുള്ള റാപ്പിഡോ ഡ്രൈവറെ ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ അസഭ്യം പറയുന്നതിന്റെയും, ആക്രമിക്കാന്‍ ശ്രമിക്കുന്നതിന്റെയും വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, സംഭവസ്ഥലത്തുണ്ടായിരുന്ന ഒരാളാണ് വീഡിയോ ചിത്രീകരിച്ചത്. പിന്നീട് അത് ട്വിറ്ററില്‍ ഷെയര്‍ ചെയ്യുകയും പോലീസിനെ ടാഗ് ചെയ്യുകയും നടപടി ആവശ്യപ്പെടുകയും ചെയ്തു. ഇന്ദിരാനഗറിലെ പോലീസ് സംഭവത്തെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചു. കര്‍ശനവും ആവശ്യമായ നടപടിയും സ്വീകരിക്കുമെന്നും…

Read More

റാപ്പിഡോ നിരോധിക്കണമെന്ന ആവശ്യം; ടാക്‌സി, ഓട്ടോ ഡ്രൈവർമാരുമായി ചർച്ച ചെയ്യും.

ബെംഗളൂരു: ബൈക്ക് ടാക്‌സി അഗ്രഗേറ്ററായ റാപ്പിഡോ നിരോധിക്കണമെന്ന ആവശ്യം ചർച്ച ചെയ്യാൻ ടാക്‌സി, ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് അസോസിയേഷൻ പ്രതിനിധികളുമായി ഗതാഗത വകുപ്പ് തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. ഗതാഗത മന്ത്രി ബി ശ്രീരാമുലുവിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ബൈക്ക് ടാക്സി അഗ്രഗേറ്ററുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ ചർച്ച ചെയ്യും. ബൈക്ക് ടാക്‌സികളുടെ പ്രവർത്തനം തങ്ങളുടെ വരുമാനത്തെ ബാധിക്കുമെന്ന് ടാക്സി, ഓട്ടോറിക്ഷ ഡ്രൈവർമാർ പരാതിപ്പെട്ടതിനെ തുടർന്നാണ് ഡ്രൈവേഴ്‌സ് അസോസിയേഷൻ പ്രതിനിധികളെ തങ്ങളുടെ പരാതികൾ അറിയിക്കാൻ ട്രാൻസ്‌പോർട്ട് കമ്മീഷണർ എൻ ശിവകുമാർ ക്ഷണിച്ചിരിക്കുന്നത്. ഇലക്ട്രിക് ബൈക്കുകൾ ടാക്‌സിയായി ഓടിക്കാൻ…

Read More
Click Here to Follow Us