ന്യൂഡൽഹി: ഭാരത് ജോഡോ ന്യായ് യാത്രക്കിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കാറിന് നേരെ കല്ലേറ്. കാറിന്റെ ചില്ലുകള്‍ തകർന്നു. ബിഹാറില്‍ നിന്ന് ബംഗാളിലെ മാല്‍ഡയിലേക്ക് വരുമ്പോഴാണ് കല്ലേറ് ഉണ്ടായത്. രാഹുല്‍ ഗാന്ധിയുടെ കാറിന്റെ പിറകിലെ ചില്ലുകള്‍ തകരുകയായിരുന്നു. എന്നാല്‍ എങ്ങനെയാണ് സംഭവം നടന്നതെന്ന് വ്യക്തമല്ല. സംഭവ സമയത്ത് കാറില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം അധിർ രഞ്ജൻ ചൗധരിയുമുണ്ടായിരുന്നു. കാറിന് നേരെ കല്ലേറ് ഉണ്ടായെന്ന് അധിർ രഞ്ജൻ ചൗധരി വ്യക്തമാക്കി.
Read MoreTag: Rahulgandhi
രാഹുൽ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകണം; മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു: പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മല്ലികാർജുന ഖാർഗെയുടെ പേര് ഉയർന്നുവരുമ്പോൾ, രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിർദേശിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇന്ത്യൻ സഖ്യത്തിലെ ചില സഖ്യകക്ഷികൾ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മല്ലികാർജുന ഖാർഗെയെ പിന്തുണച്ചിട്ടുണ്ട്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതിപക്ഷ സഖ്യത്തിന്റെ യോഗത്തിൽ മല്ലികാർജുന ഖാർഗെയുടെ പേര് പരാമർശിച്ചിരുന്നു. എഎപിയും അത് പിന്തുണച്ചു. അതോടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി മല്ലികാർജുന ഖാർഗെയുടെ പേര് ഉയർന്നു. എന്നാൽ, ഖാർഗെയ്ക്ക് പകരം രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു. ഇന്ന് കെപിസിസി ഓഫീസിന് സമീപമുള്ള ഭാരത്…
Read Moreസ്കൂട്ടറിന്റെ പിന്‍സീറ്റിലിരുന്ന് രാഹുൽഗാന്ധിയുടെ കറക്കം; ചിത്രം വൈറൽ
മിസോറാം: മിസോറാമില്‍ സ്കൂട്ടറിന്റെ പിന്‍സീറ്റ് യാത്രക്കാരനായി രാഹുല്‍ ഗാന്ധിയുടെ കറക്കം. മുന്‍ മുഖ്യമന്ത്രി ലാല്‍ തന്‍ഹാവാലയെ കാണാനുള്ള യാത്രയാണ് രാഹുല്‍ സ്കൂട്ടറിലാക്കിയത്. രാഹുലിന്റെ യാത്രയുടെ വീഡിയോ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. കഴിഞ്ഞ ദിവസം, ഐസ്വാളിലെ ചന്‍മാരില്‍ നിന്ന് രാജ് ഭവനിലേക്ക് രാഹുല്‍ പദയാത്ര നടത്തിയിരുന്നു. വൈവിധ്യമാര്‍ന്ന ഭാഷകളും മതങ്ങളും സംസ്കാരങ്ങളും പാരമ്പര്യങ്ങളും ബഹുമാനിക്കുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന ഇന്ത്യ എന്ന ആശയം ആഘോഷിക്കാനാണ് ഭാരത് ജോഡോ യാത്ര നടത്തിയത്. മണിപ്പൂരില്‍ ബിജെപി ആ ആശയം തകര്‍ത്തു. അവരെയും എംഎന്‍എഫിനെയും മിസോറാമില്‍ ഇത് ചെയ്യാന്‍ ഞങ്ങള്‍…
Read Moreരാഹുൽ ഗാന്ധി കർണാടകയിൽ നിന്ന് മത്സരിക്കാൻ സാധ്യത
കൊച്ചി: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ നിന്ന് മത്സരിക്കില്ലെന്ന് റിപ്പോര്‍ട്ട്. വയനാടിനെ ഒഴിവാക്കി ദക്ഷിണേന്ത്യയിലെ മറ്റൊരു മണ്ഡലത്തില്‍ നിന്നോ വടക്കേ ഇന്ത്യയില്‍ നിന്നോ രാഹുല്‍ മത്സരിച്ചേക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് വീണ്ടും മത്സരിക്കാന്‍ സാധ്യതയില്ലെന്നും കര്‍ണാടകയില്‍ നിന്നോ, കന്യാകുമാരിയില്‍ നിന്നോ മത്സരിക്കാനാണ് സാധ്യതയെന്നും മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ള രാമചന്ദ്രന് പറഞ്ഞു. കെസി വേണുഗോപാലിന്റെ അടുത്ത വിശ്വസ്തര്‍ ഉള്‍പ്പടെയുള്ളവര്‍ മുല്ലപ്പള്ളിയുടെ ഈ അഭിപ്രായമാണ് പങ്കുവയ്ക്കുന്നത്. കന്യാകുമാരിയില്‍ നിലവില്‍ വി വിജയകുമാര്‍ ആണ് എംപി.…
Read Moreരാഹുൽ ഗാന്ധിയുമായി തെറ്റിയെന്ന വാർത്തകൾക്ക് പിന്നാലെ മറുപടിയുമായി പ്രിയങ്ക
ന്യൂഡൽഹി: താനും സഹോദരനുമായി തെറ്റിയെന്ന ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യയുടെ പ്രചാരണത്തിന് മറുപടിയുമായി പ്രിയങ്ക ഗാന്ധി. വിലക്കയറ്റത്തിന്റെയും തൊഴിലില്ലായ്മയുടെയും കാലത്ത് ഇത്തരം അസംബന്ധങ്ങളാണോ നിങ്ങൾ ചർച്ച ചെയ്യുന്നതെന്ന് പ്രിയങ്ക ചോദിച്ചു. ”ബി.ജെ.പിക്കാർ, വിലക്കയറ്റത്തിന്റെയും തൊഴിലില്ലായ്മയുടെയും ഈ സമയത്ത് ഈ അസംബന്ധ പ്രശ്നമാണോ നിങ്ങൾക്ക് മുന്നിലുള്ളത്? പക്ഷേ ക്ഷമിക്കണം, നിങ്ങളുടെ ഇടുങ്ങിയ മനസ്സിലെ ആ സ്വപ്നം ഒരിക്കലും യാഥാർത്ഥ്യമാകില്ല. എനിക്കും എന്റെ സഹോദരനുമിടയിൽ പരസ്പര സ്നേഹവും വിശ്വാസവും ബഹുമാനവും സത്യസന്ധതയുമാണുള്ളത്. അത് എന്നും അങ്ങനെത്തന്നെ ആയിരിക്കുകയും ചെയ്യും. അപ്പോൾ പരിഭ്രാന്തരാകരുത്, നിങ്ങളുടെ നുണകളുടെയും…
Read Moreഫ്ലയിങ് കിസ് ആരോപണത്തിൽ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് അനിൽ ആന്റണി
ന്യൂഡൽഹി : രാഹുൽ ഗാന്ധിക്കെതിരായ ഫ്ലയിങ് കിസ് ആരോപണത്തിൽ പ്രതികരിച്ച് ബി.ജെ.പി ദേശീയ സെക്രട്ടറി അനിൽ കെ. ആന്റണി. തന്റെ പ്രവൃത്തികളിലൂടെ ഒരു തരത്തിലും പാർലമെന്റിൽ തുടരാൻ യോഗ്യനല്ലെന്ന് രാഹുൽ ഗാന്ധി തെളിയിക്കുകയാണ്. ഇന്നലെ പാർലമെന്റിൽ സംഭവിച്ചതും അതിന് തെളിവാണെന്നും എത്രയും പെട്ടെന്ന് രാഹുൽ മാപ്പ് പറയണമെന്നും അനിൽ കെ ആന്റണി പറഞ്ഞു. പ്രധാനമന്ത്രിയുടെ സ്ഥാനത്തെ അനാദരിച്ചു കൊണ്ട് മുമ്പും രാഹുൽ ഇത്തരം പ്രവൃത്തികൾ ചെയ്തിട്ടുണ്ട്. പാർലമെന്റേറിയനും മികച്ച മന്ത്രിയും അതിലുപരി 50 വർഷത്തെ ഗാന്ധി കുടുംബഭരണം ആവസാനിപ്പിച്ച സ്മൃതി ഇറാനിയാണ് പാർലമെന്റിൽ സംസാരിച്ചത്.…
Read Moreരാഹുൽ ഗാന്ധി വനിതാ അംഗങ്ങൾക്കു നേരെ ഫ്ലയിങ് കിസ് നൽകിയെന്ന് പരാതി
ന്യൂഡൽഹി: പാർലമെന്റിൽ നടക്കുന്ന ചർച്ചയിൽ, തന്റെ പ്രസംഗം കഴിഞ്ഞ് ലോക്സഭ വിട്ടുപോകുന്നതിനിടെ, കോണ്‍ഗ്രസ് എംപി രാഹുൽ ഗാന്ധി വനിതാ അംഗങ്ങൾക്കു നേരെ ഫ്ലയിങ് കിസ് നൽകിയതായി പരാതി. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് പരാതിയുമായി രംഗത്തെത്തിയത്. വിഷയത്തിൽ ബിജെപി വനിതാ എംപിമാർ രാഹുലിനെതിരെ സ്പീക്കർ ഓം ബിർലയ്ക്ക് പരാതി നൽകിയേക്കും. രാഹുൽ തന്റെ പ്രസംഗം പൂർത്തിയാക്കിയതിനു പിന്നാലെ, സ്മൃതി ഇറാനി അവിശ്വാസ പ്രമേയത്തിനെതിരെ പ്രസംഗം ആരംഭിച്ചു. പിന്നാലെ, രാഹുൽ സഭ വിട്ടു. ഇതിനിടെ വനിതാ അംഗങ്ങൾക്കു നേരെ ഫ്ലയിങ് കിസ് നൽകിയെന്നാണ് ആരോപണം. രാഹുൽ ഗാന്ധിയുടെ…
Read More