Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the dupermag domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/wp-includes/functions.php on line 6121
ബസ്സ് സർവ്വീസ് നിലച്ചു; ബെംഗളൂരുവിലേക്കുള്ള വിമാനനിരക്ക് കുത്തനെ ഉയർന്നു – BengaluruVartha

ബസ്സ് സർവ്വീസ് നിലച്ചു; ബെംഗളൂരുവിലേക്കുള്ള വിമാനനിരക്ക് കുത്തനെ ഉയർന്നു

മുംബൈ : ബെലഗാവിയിലെ സംഘർഷത്തെത്തുടർന്ന് കർണാടകയ്ക്കും മഹാരാഷ്ട്രയ്ക്കും ഇടയിൽ ബസ് സർവീസുകൾ നിർത്തിയതോടെ മുംബൈ-ബെംഗളൂരു വിമാന നിരക്ക് കുത്തനെ ഉയർന്നു.

മുംബൈയിൽനിന്ന് ബെംഗളൂരുവിലേക്കുള്ള ഇൻഡിഗോയുടെ നിരക്ക് ഞായറാഴ്ച 17,500 രൂപയായി. ആകാശ് എയർനിരക്ക് 12,000 രൂപയായിരുന്നു. ഞായറാഴ്ച രാത്രി 9.30-നുള്ള എയർഇന്ത്യ സർവീസിന്റെ നിരക്ക് 30,000 രൂപയായിരുന്നു.

വായിക്കുക:  ഇനി മുതൽ വീട് പണിയണമെങ്കിൽ ബേസ്മെന്റ് വേണ്ട: ഇതിനായി പ്രത്യേക നിയമം കൊണ്ടുവരുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ബെംഗളൂരുവിൽനിന്ന് മുംബൈയിലേക്കുള്ള വിമാനനിരക്ക് 10,000 രൂപ മുതൽ 23,000 രൂപ വരെ ഉയർന്നു. സാധാരണ 4000 മുതൽ 4500 രൂപ വരെയായിരുന്നു നിരക്ക്.

ശനിയാഴ്ചയാണ് കർണാടകയും മഹാരാഷ്ട്രയും ബസ് സർവീസുകൾ നിർത്തിയത്. മറാഠിഭാഷ സംസാരിക്കാത്തതിന് ബെലഗാവിയിൽ കർണാടക റോഡ് ട്രാൻസ്പോർട്ട് ബസ് കണ്ടക്ടറെ മർദിച്ചത്തോടെ സംഘർഷം ഉടലെടുത്തതാണ് കാരണം.

യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഇരുസംസ്ഥാനങ്ങളും അന്തസ്സംസ്ഥാന ബസ് സർവീസുകൾ നിർത്തിവെക്കുകയായിരുന്നു. കർണാടകയിലേക്ക് എം.എസ്.ആർ.ടി.സി. പ്രതിദിനം 250 സർവീസുകൾ നടത്തുന്നുണ്ട്.

വായിക്കുക:  ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; ഒരു മരണം, മൂന്ന് പേരുടെ നില ​​ഗുരുതരം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
വായിക്കുക:  സിദ്ധരാമയ്യ സർക്കാർ രണ്ടാം വാർഷികത്തിലേക്ക്

Related posts

Click Here to Follow Us