ബെംഗളൂരു: പരോളിൽ ഇറങ്ങിയ തടവുകാരൻ പരോൾ കാലാവധി കഴിഞ്ഞിട്ടും തിരികെ വരാത്തതിനെ തുടർന്ന് പരപ്പന അഗ്രഹാര പൊലീസ് തിരച്ചിൽ തുടരുകയാണ്. ദേവരച്ചിക്കനഹള്ളി സ്വദേശി ഗണേഷ് ബാബുവാണ് പരോളിൽ ഇറങ്ങി മുങ്ങിയത്. ഈ വർഷം ജനുവരി 29 നാണ് ബാബു പരോളിൽ ഇറങ്ങിയതെന്ന് ബെംഗളൂരു സെൻട്രൽ ജയിൽ ചീഫ് സൂപ്രണ്ട് പി രംഗനാഥ നൽകിയ പരാതിയിൽ പറയുന്നു. മകന്റെ ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരോളിന് ബാബു അപേക്ഷിച്ചത്. ഏപ്രിൽ 30-ന് ജയിലിലേക്ക് മടങ്ങേണ്ടിയിരുന്നെങ്കിലും തിരിച്ചെത്തിയില്ല. പരോളിന് ജാമ്യം നിന്ന ബാബുവിന്റെ അമ്മയ്‌ക്കെതിരെയും രംഗനാഥ പരാതി നൽകിയിട്ടുണ്ട്. ഇരുവരും…
Read More