പ്രഭാസ് ചിത്രം രാധേ ശ്യാമിന്റെ എന്‍എഫ്ടികള്‍ വില്‍പനയ്ക്ക്.

പ്രഭാസ് ചിത്രം രാധേ ശ്യാം ഈ മാസം 11-ന് തിയറ്ററുകളില്‍ എത്താനിരിക്കെ ആരാധകര്‍ക്ക് ചിത്രത്തിന്റെ എന്‍എഫ്ടികള്‍ സ്വന്തമാക്കാന്‍ അവസരമൊരുക്കി നിര്‍മാതാക്കള്‍. പ്രഭാസിന്റെ ഡിജിറ്റല്‍ ഒപ്പോടുകൂടിയ താരത്തിന്റെ ഇതുവരെ കണ്ടിട്ടില്ലാത്ത ചിത്രങ്ങള്‍, ചിത്രത്തില്‍ നിന്നുള്ള 3ഡി അനിമേറ്റഡ് ഡിജിറ്റല്‍ ആര്‍ട്ട്, ചിത്രത്തില്‍ പ്രഭാസ് ഓടിച്ച ആഡംബര കാറില്‍ താരം നില്‍ക്കുന്നതിന്റെ 3ഡി അനിമേറ്റഡ് വസ്തുക്കള്‍ തുടങ്ങിയ വസ്തുക്കളാണ് വില്‍പനയ്ക്ക് വെയ്ക്കുക. ചൊവ്വാഴ്ച (മാര്‍ച്ച് 8) ngagen.com/uvcreations എന്ന വെബ്‌സൈറ്റിലൂടെയാണ് ഇവ വാങ്ങാന്‍ അവസരം ലഭിക്കുക. ആരാധകര്‍ക്ക് ഇവ രാധേശ്യാമിന്റെ ആജീവനാന്ത സ്മരണികയായി സൂക്ഷിക്കാവുന്നതാണ്. എന്‍എഫ്ടി വാങ്ങുന്നവരില്‍…

Read More

പ്രഭാസ് ചിത്രം ‘ആദിപുരുഷിന്റെ’ പുതിയ റിലീസ് തിയ്യതി പ്രഖ്യാപിച്ചു.

പ്രഭാസ് നായകനാകുന്ന പുതിയ ചിത്രം ‘ആദിപുരുഷി’ന്റെ റിലീസ് പ്രഖ്യാപിച്ചു. പ്രഖ്യാപനം മുതലേ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്ന ചിത്രമായ ‘ആദിപുരുഷ് ഇതിഹാസ കാവ്യം ‘രാമായണം’ അടിസ്ഥാനമാക്കിയാണ് എത്തുന്നത്. പ്രഭാസിനെ നായകനാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രം 2023 ജനുവരി 12നാണ് റിലീസ് ചെയ്യുക. ഹിന്ദിക്കും തെലുങ്കിനും പുറമേ ചിത്രം തമിഴിലും മലയാളത്തിലും കന്നഡയിലും മൊഴിമാറ്റിയും എത്തും. ചിത്രത്തില്‍ പ്രഭാസിനൊപ്പം കൃതി സനോണ്‍ സെയ്‍ഫ് അലി ഖാൻ, സണ്ണി സിംഗ്, ദേവദത്ത നാഗെ, വത്സല്‍ ഷേത്, തൃപ്‍തി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

Read More
Click Here to Follow Us