പ്രഭാസ് ചിത്രം ‘ആദിപുരുഷിന്റെ’ പുതിയ റിലീസ് തിയ്യതി പ്രഖ്യാപിച്ചു.

പ്രഭാസ് നായകനാകുന്ന പുതിയ ചിത്രം ‘ആദിപുരുഷി’ന്റെ റിലീസ് പ്രഖ്യാപിച്ചു. പ്രഖ്യാപനം മുതലേ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്ന ചിത്രമായ ‘ആദിപുരുഷ് ഇതിഹാസ കാവ്യം ‘രാമായണം’ അടിസ്ഥാനമാക്കിയാണ് എത്തുന്നത്. പ്രഭാസിനെ നായകനാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രം 2023 ജനുവരി 12നാണ് റിലീസ് ചെയ്യുക. ഹിന്ദിക്കും തെലുങ്കിനും പുറമേ ചിത്രം തമിഴിലും മലയാളത്തിലും കന്നഡയിലും മൊഴിമാറ്റിയും എത്തും. ചിത്രത്തില്‍ പ്രഭാസിനൊപ്പം കൃതി സനോണ്‍ സെയ്‍ഫ് അലി ഖാൻ, സണ്ണി സിംഗ്, ദേവദത്ത നാഗെ, വത്സല്‍ ഷേത്, തൃപ്‍തി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

Read More