ബെംഗളൂരു: കേന്ദ്ര സർക്കാർ നിരോധനത്തിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇൻഡ്യയുടെയും സംഘടനകളുടെയും 12 ഓഫീസുകൾ മംഗളൂരു പൊലീസ് പൂട്ടി സീൽ ചെയ്തു. 10 പിഎഫ്ഐ ഓഫീസുകളും കാമ്പസ് ഫ്രണ്ട്, ഇൻഫർമേഷൻ ഓഫീസുകളും പോലീസ് സീൽ ചെയ്തത്. കസബ ബങ്കര, ചൊക്കബെട്ടു, കാട്ടിപ്പള്ള, അടൂർ, കിണ്ണിപ്പദവ്, കെസിറോഡ്, ഇനോളി, മല്ലൂർ, നെല്ലിക്കായ് റോഡ്, കുദ്രോളി നഗരത്തിലാണ് പിഎഫ്‌ഐ ഓഫീസുകൾ പ്രവർത്തിച്ചിരുന്നത്. കാമ്പസ് ഫ്രണ്ട് ഓഫീസ് ബന്തർ അസീസുദ്ദീൻ റോഡിലും ഇൻഫർമേഷൻ ഓഫീസ് റാവു ആൻഡ് റാവു റോഡിലും പ്രവർത്തിച്ചു.
Read More