ബെന്ഗളൂരു : തിരക്കേറിയ ദിവസങ്ങളില്‍ യാത്രക്കാരെ കൊള്ളയടിക്കുന്ന സ്വകാര്യബസുകള്‍ക്ക് എതിരെ കര്‍ണാടക സര്‍ക്കാര്‍ നിയമ നടപടിക്കൊരുങ്ങുന്നു.നവരാത്രിയും മറ്റു ഉത്സവങ്ങളും വന്നതോടെ രണ്ടും മൂന്നും ഇരട്ടിയാണ് സ്വകാര്യ ബസുകള്‍ യാത്രക്കാരില്‍ നിന്ന് ഈടാക്കിയിരുന്നത്.ഇത് സംബന്ധിച്ച് ഗതാഗത വകുപ്പിന് നിരവധി പരാതികള്‍ ലഭിച്ചതുകൊണ്ടാണ് നടപടിക്കൊരുങ്ങുന്നത്. യാത്ര തിരക്കുള്ള ദിവസങ്ങളില്‍ 15% വര്‍ധന വരുത്താന്‍ ബസുകള്‍ക്ക് അവകാശമുണ്ട് എന്നാല്‍ രണ്ടും മൂന്നും ഇരട്ടി വാങ്ങുന്നത് ന്യായീകരിക്കാന്‍ കഴിയില്ല എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.പരാതിയെ തുടര്‍ന്ന് ഏതാനും ബസുടമകള്‍ ക്ക് എതിരെ കേസെടുത്തിട്ടുണ്ട്,ശക്തമായ നടപടി തുടരും എന്നും അറിയിച്ചു. കേരളം അടക്കമുള്ള…
Read More