ഭാരവാഹനങ്ങൾക്ക് മേൽ പാലത്തിലേക്ക് പ്രവേശനാനുമതി നൽകാൻ ഒരുങ്ങി എൻഎച്ച്എ

ബെംഗളൂരു: ഗോരെഗുണ്ഡെപാളയ മേൽപാലത്തിലൂടെ കടന്നുപോകാൻ ഭാരമേറിയ വാഹനങ്ങൾക്കു ദേശീയ ഹൈവേ അതോറിറ്റി ഉടൻ അനുമതി നൽകും. 5 മാസത്തെ വിലക്കിനുശേഷമാണ് അനുമതി നൽകാനായി എൻഎച്ച്എ ഒരുങ്ങുന്നത്. അനുവദനീയമായ ഭാരം കയറ്റുന്ന വാഹനങ്ങൾക്കു മേൽപാലത്തിൽ പ്രവേശിക്കാൻ അനുമതി നൽകുന്നതിൽ കുഴപ്പമില്ലെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‍സി) സിവിൽ എൻജിനീയറിങ് വിഭാഗം വിലയിരുത്തിയതിനെ തുടർന്നാണിത്. അതേസമയം ഗ്രാനൈറ്റ് പാളികൾ പോലുള്ള അമിതഭാരമുള്ള വസ്തുക്കൾ കയറ്റിയ മൾട്ടി ആക്സിൽ ട്രക്കുകളും മറ്റും തുടർന്നും നിയന്ത്രിച്ചേക്കും. എൻഎച്ച്എഐ യോഗത്തിലാണ് ഐഐഎസ്‍സി വിദഗ്ധർ നിർദേശം മുന്നോട്ടുവച്ചത്. എൻഎച്ച്എഐ അന്തിമ തീരുമാനമെടുക്കുന്നതോടെ…

Read More

ജെസി – കസ്തുർഭ മേൽപാല ചർച്ച വീണ്ടും

ബെംഗളൂരു: ജെസി റോഡിലെ ഗതാഗത കുരുക്ക് കൂടുന്നു, റോഡിൽ മേൽപാലം നിർമ്മിക്കുന്നത് സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമാകുന്നു. ജെസി റോഡിനെയും കസ്തൂർഭ റോഡിനെയും ബന്ധിപ്പിച്ചാണ് മേൽപാലം.1.7 കിലോ മീറ്റർ മേൽപാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് 2009 ൽ ആണ് ആദ്യ പഠനം നടത്തിയത്. 2014 ൽ ബിബിഎംപി പാല നിർമാണത്തിന് ബജറ്റിൽ അനുമതി നൽകിയിരുന്നെങ്കിലും പിന്നീട് നടപടികൾ ഒന്നും ഉണ്ടായില്ല. മുഖ്യമന്ത്രിയുടെ നഗരോതാന പദ്ധതിയിൽ ഉൾപ്പെടുത്തി പാല നിർമാണം ആരംഭിക്കാനാണ് ബിബിഎംപി യുടെ തീരുമാനം.

Read More

മേൽപ്പാല നിർമാണത്തിലെ കാലതാമസം; സിംപ്ലെക്‌സിനെതിരെ എഫ്‌ഐആർ ഫയൽ ചെയ്യണമെന്ന് ഹൈക്കോടതി

ബെംഗളൂരു : ഫണ്ട് ദുരുപയോഗം, നാലുവരിപ്പാതയുള്ള ഈജിപുര-കേന്ദ്രീയ സദൻ മേൽപ്പാലത്തിന്റെ നിർമ്മാണത്തിലെ കാലതാമസം എന്നീ കുറ്റങ്ങൾ ചുമത്തി, എം/എസ് സിംപ്ലക്സ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡിനെതിരെ എഫ്ഐആർ ഫയൽ ചെയ്യാൻ കർണാടക ഹൈക്കോടതി വ്യാഴാഴ്ച ബൃഹത് ബെംഗളൂരു മഹാനഗര പാലിക്കെ (ബിബിഎംപി) നിർദ്ദേശിച്ചു. ഇൻഫ്രാസ്ട്രക്ചർ കമ്പനിയുമായുള്ള കരാർ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഒരാഴ്ചക്കകം സ്വീകരിക്കാൻ ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ബിബിഎംപിയോട് ആവശ്യപ്പെട്ടു. “നാലാമത്തെ പ്രതിക്ക് (സിംപ്ലക്സ് ഇൻഫ്രാസ്ട്രക്ചർ) യഥാവിധി സേവനം ലഭിച്ചതായി ഞങ്ങൾ കണ്ടെത്തി. എന്നാൽ, അദ്ദേഹത്തിന് വേണ്ടി ആരും…

Read More

യെലഹങ്കയ്ക്ക് രണ്ട് മേൽപ്പാലങ്ങളും റെയിൽപ്പാലവും നേടി എൻസിസി കരാർ.

yelahanka-flyover - OVER BRIDGE

ബെംഗളൂരു: യെലഹങ്ക നിയമസഭാ മണ്ഡലത്തിൽ 260 കോടി രൂപ ചെലവിൽ രണ്ട് മേൽപ്പാലങ്ങളും റെയിൽവേ അണ്ടർബ്രിഡ്ജും നിർമിക്കാനുള്ള കരാർ നാഗാർജുന കൺസ്ട്രക്ഷൻ കമ്പനി (എൻസിസി) ഏറ്റെടുത്തു. 1.8 കിലോമീറ്റർ നീളമുള്ള ആദ്യത്തെ മേൽപ്പാലം ദൊഡ്ഡബല്ലാപുര റോഡിൽ വരികയും തിരക്കേറിയ നാല് ട്രാഫിക് കവലകളെ ബന്ധിപ്പിക്കുകയും ചെയ്യും. യെലഹങ്ക പഴയ പട്ടണത്തിലാണ് രണ്ടാമത്തെ മേൽപ്പാലം നിർമിക്കുന്നത്റെ കൂടാതെ റയിൽവേ അണ്ടർബ്രിഡ്ജ് ദൊഡ്ഡബല്ലാപൂർ റോഡിനെ ബന്ധിപ്പിക്കുകായും ചെയ്യും. യെലഹങ്ക എം.എൽ.എ എസ്.ആർ.വിശ്വനാഥ് പദ്ധതികൾക്ക് തറക്കല്ലിടുകയും ഒന്നര വർഷത്തിനുള്ളിൽ അവ സജ്ജമാകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തായും അറിയിച്ചു. വിമാനത്താവളത്തിന് അടുത്തായതിനാൽ…

Read More
Click Here to Follow Us