ബെംഗളൂരു : ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സഹായം നൽകുന്നതിനുള്ള ഏകജാലക കേന്ദ്രം നഗരത്തിൽ തുറന്നു. മജസ്റ്റിക്കിലെ ബിഎംടിസി ബസ് സ്റ്റേഷന്റെ രണ്ടാം നിലയിൽ താത്കാലികമായി സ്ഥാപിച്ച നിർഭയ കേന്ദ്ര-സഖി വെള്ളിയാഴ്ച സിറ്റി പോലീസ് മേധാവി കമൽ പന്ത് ഉദ്ഘാടനം ചെയ്തു. നിർഭയ ഫണ്ടിന് കീഴിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭത്തിന് കീഴിൽ വനിതാ ശിശു വികസന വകുപ്പാണ് കേന്ദ്രം സ്ഥാപിച്ചത്. ഏതെങ്കിലും തരത്തിലുള്ള അതിക്രമങ്ങൾക്ക് ഇരയായ സ്ത്രീകൾക്കും കുട്ടികൾക്കും കൗൺസിലിംഗ്, വൈദ്യപരിശോധന, നിയമോപദേശം, മറ്റ് ആവശ്യമായ സഹായം എന്നിവ കേന്ദ്രം നൽകും. സ്ത്രീകളുടെ കോടതിയിൽ…
Read More