രാത്രി കർഫ്യൂവും വാരാന്ത്യകർഫ്യൂവും പുനഃപരിശോധിച്ചേക്കും

Delhi Night curfew

ബെംഗളൂരു : കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ രാത്രി കർഫ്യൂവും വാരാന്ത്യകർഫ്യൂവും സർക്കാർ പുനഃപരിശോധിച്ചേക്കും. വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗത്തിലാണ് നിയന്ത്രണങ്ങളിൽ ഏതാനും മന്ത്രിമാർ അതൃപ്തി പ്രകടിപ്പിച്ചതിനെ തുടർന്നാണിത്. ഇതിനായി കോവിഡ് സാങ്കേതിക വിദഗ്ധസമിതിമായുള്ള യോഗംവിളിക്കും മുഖ്യമന്ത്രി ഉടനെ വിളിക്കും. സംസ്ഥാന വ്യാപകമായി രാത്രികർഫ്യൂവും വാരാന്ത്യകർഫ്യൂവും ഏർപ്പെടുത്തിയതിലാണ് എതിർപ്പ്. പല ജില്ലകളിലും കോവിഡ് സ്ഥിരീകരണനിരക്ക് നിസ്സാരമാണെന്ന് അവർ ചൂണ്ടിക്കാട്ടി. വിദഗ്ധസമിതിയുമായി ചർച്ച നടത്തിയശേഷം അന്തിമ തീരുമാനം കൈക്കൊള്ളും. വെള്ളിയാഴ്ച മുതൽ രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.  

Read More

രാത്രികാല കർഫ്യൂ ഇന്നുമുതൽ

ബെംഗളൂരു: ഒമിക്രോൺ കേസുകളുടെ വർധന കണക്കിലെടുത്ത് ഉത്സവകാലത്തും പുതുവർഷത്തിലും വ്യാപനം തടയാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടതിനെ തുടർന്ന് നഗരത്തിൽ രാത്രികാല കർഫ്യൂ ഇന്നുമുതൽ ആരംഭിക്കും. സർക്കാർ അനുവദിച്ചിട്ടുള്ളവ ഒഴികെയുള്ള എല്ലാ പ്രവർത്തനങ്ങളും രാത്രി കർഫ്യൂ സമയത്ത് നിരോധിച്ചിരിക്കുന്നു, അത് എല്ലാ ദിവസവും രാത്രി 10 മുതൽ പുലർച്ചെ 5 വരെ പ്രാബല്യത്തിൽ വരും. ഡിസംബർ 28 മുതൽ 2022 ജനുവരി 7 രാവിലെ വരെ ആയിരിക്കും കർഫ്യൂ.

Read More

സംസ്ഥാനത്ത് രാത്രി കർഫ്യു തുടരാൻ സാധ്യത

ബെംഗളൂരു: ഉത്സവ സീസണിന് ശേഷം കോവിഡ് -19 കേസുകളുടെ എണ്ണം വർദ്ധിക്കുന്നതിനെക്കുറിച്ച് സർക്കാർ ജാഗ്രത പുലർത്തുന്നതിനാൽ,  രാത്രി കർഫ്യൂയിൽ ഉടനെ ഇളവ് വരുത്താൻ സാധ്യതയില്ലെന്ന് സംസ്ഥാന ക്യാബിനെറ്റിലെ മന്ത്രിമാർ പറഞ്ഞു. സെപ്റ്റംബർ 13 ന് മാർഗ്ഗനിർദ്ദേശങ്ങൾ വീണ്ടും അവലോകനം ചെയ്യുമ്പോൾ  സർക്കാർ രാത്രി കർഫ്യൂ പിൻവലിക്കാൻ സാധ്യതയില്ലെന്ന് മന്ത്രിമാർ അഭിപ്രായപ്പെട്ടു . സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ, ഐടി/ബിടി മന്ത്രി സി എൻ അശ്വത് നാരായൺ മാധ്യമങ്ങളോട് പറഞ്ഞു. “ഇപ്പോഴും മഹാമാരിയുടെ കാലംതന്നെയാണ് , ഒക്ടോബറിൽ കേസുകളിൽ വർദ്ധനവ് ഉണ്ടാകുമെന്ന ഭയമുണ്ട്,” എന്ന് അദ്ദേഹം പറഞ്ഞു. യെദിയൂരപ്പ…

Read More
Click Here to Follow Us