ബെംഗളൂരു: സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഫോക്സ്കോണ്‍ കര്‍ണാടകയില്‍ പുതിയ പ്ലാന്റ് സ്ഥാപിക്കാന്‍ ഒരുങ്ങുന്നു. ബെംഗളൂരുവിലെ വിമാനത്താവളത്തിന് സമീപം 300 ഏക്കറില്‍ കമ്പനിയുടെ പുതിയ പ്ലാന്റ് നിര്‍മിക്കുമെന്നും ഇതിനായി കമ്പനി 700 മില്യണ്‍ ഡോളറിന്റെ വന്‍ നിക്ഷേപം നടത്തുമെന്നുമാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ആപ്പിളിനായി ഐഫോണുകള്‍ നിര്‍മിക്കുന്ന തായ് വാന്‍ കമ്പനിയായ ഫോക്സ്കോണിന്റെ ഈ നീക്കം ചൈനയും യുഎസും തമ്മിലുള്ള വര്‍ധിച്ചുവരുന്ന തര്‍ക്കങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Read More