ബെംഗളൂരു: നാഷ്ണൽ എഡ്യൂക്കേഷൻ പോളിസിക്ക് കീഴിൽ പാഠ്യപദ്ധതി രൂപകൽപ്പന ചെയ്യാൻ വിദ്യാഭ്യാസ വകുപ്പ് ഐഎഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നാല് പാനലുകൾ രൂപീകരിച്ചു.നാഷ്ണൽ എഡ്യൂക്കേഷൻ പോളിസി ദേശീയ തലത്തിൽ ഒരു പൊതു പാഠ്യപദ്ധതിയിലേക്ക് നയിക്കും എന്ന് വിശ്വസിക്കുന്നതായി ബുധനാഴ്ച നഗരത്തിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുത്ത് കൊണ്ട് പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് മാധ്യമങ്ങളോട് പറഞ്ഞു. സമഗ്ര ശിക്ഷണ കർണാടക എസ്പിഡി ദീപ ചോളൻ, പൊതുവിദ്യാഭ്യാസ അഡീഷണൽ കമ്മീഷണർ നളിൻ അതുൽ, പിയുസി ബോർഡ് ഡയറക്ടർ ആർ സ്നേഹൽ, പൊതുവിദ്യാഭ്യാസ കമ്മീഷണർ വിശാൽ ആർ എന്നിവരുടെ നേതൃത്വത്തിലാണ് പാനലുകൾ രൂപീകരിക്കുക…
Read More