മൊബൈൽ ഫോൺ മോഷണം; മലയാളി അടക്കം മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: വിവിധ സ്ഥലങ്ങളിൽ നിന്ന് മോഷ്ടിച്ച 250 ഓളം മൊബൈൽ ഫോണുകളുമായി മലയാളിയടക്കം മൂന്നുപേരെ നഗരത്തിൽ വെച്ച് പോലീസ് അറസ്റ്റുചെയ്തു. തിരുവനന്തപുരം സ്വദേശി നിസാമുദ്ദീൻ (36), ഹൈദരാബാദ് സ്വദേശി മുഹമ്മദ് റാഫിക്ക് (36), അനന്ത്പുർ സ്വദേശി രാജു (25) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. മോഷ്ടിച്ച മൊബൈൽ ഫോണുകൾ മലയാളിയായ മറ്റൊരു ഇടപാടുകാരന് ഒമ്പതുലക്ഷം രൂപയ്ക്ക് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് മോഷ്ടാക്കൾ പിടിയിലായത്. ചാമരാജ്‌പേട്ട് എ.വി. റോഡിൽ സംശയാസ്പദമായ രീതിയിൽ കാറിൽ കണ്ട മൂന്നുപേരെ കലാശിപാളയം പോലീസ് ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടിച്ച ഫോണുകളെ കുറിച്ചും അവ വിൽക്കാൻ…

Read More

ബെംഗളൂരു – ചിറ്റൂർ ഹൈവേയിൽ വൻ മോഷണം; ആറ് കോടി രൂപയുടെ മൊബൈൽ ഫോണുകൾ കവർന്നു

ബെംഗളൂരു: നഗരത്തിൽ നിന്ന് ചിറ്റൂരിലേക്കുള്ള ഹൈവേയിൽ വെച്ച് കാറിലെത്തിയ എട്ടംഗ സംഘം മൊബൈൽ ഫോണുകളുമായി പോകുകയായിരുന്ന കണ്ടെയ്നർ ട്രക്ക് യാത്ര മദ്ധ്യേ തടഞ്ഞു നിർത്തി ആറുകോടി രൂപ വിലമതിക്കുന്ന മൊബൈൽ ഫോണുകൾ കവർന്നു. മുൾബാഗലിനു സമീപം ദേവരായസമുദ്രയിലാണ് സംഭവം. തമിഴ്‌നാട്ടിലെ കാഞ്ചിപുരത്ത് നിന്ന് ബെംഗളൂരുവിലേക്കു വരുകയായിരുന്ന ട്രക്കിന്റെ ഡ്രൈവറെ ആക്രമിച്ചു വഴിയരികിലെ മരത്തിൽ കെട്ടിയിട്ട ശേഷം വാഹനം ഉൾപ്പെടെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. വഴിയിൽ വെച്ച് മൊബൈൽ ഫോണുകൾ മറ്റൊരു ട്രക്കിലേക്ക് മാറ്റിയ ശേഷം സംഘം മുങ്ങി. കാറിൽ ട്രക്ക് ഉരഞ്ഞെന്നു പറഞ്ഞാണ് സംഘം തടഞ്ഞു…

Read More
Click Here to Follow Us