ചെന്നൈ: നവംബർ 29 തിങ്കളാഴ്ച പുലർച്ചെ തമിഴ്‌നാട്ടിലെ വെല്ലൂരിന് സമീപം ഭൂചലനം റിപ്പോർട്ട് ചെയ്യപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് തമിഴ്‌നാട് സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (ടിഎൻഎസ്‌ഡിഎംഎ) അറിയിച്ചു. വെല്ലൂരിൽ നിന്ന് 59.4 കിലോമീറ്റർ പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. തിങ്കളാഴ്ച പുലർച്ചെ 4.17 ന് 25 കിലോമീറ്റർ താഴ്ചയിലാണ് സംഭവം നടന്നതെന്ന് നാഷണൽ സെന്റർ ഓഫ് സീസ്മോളജി അറിയിച്ചു. എന്നാൽ, പ്രദേശത്ത് ജീവഹാനിയോ നാശനഷ്ടങ്ങളോ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. Earthquake of Magnitude:3.6, Occurred on 29-11-2021,…
Read More