ബെംഗളൂരു: നഗരത്തിലെ വിവിധ മസാജ് കേന്ദ്രങ്ങളിൽ എത്തിച്ച ആറ് വിദേശ വനിതകളെ പോലീസ് രക്ഷപ്പെടുത്തി. മസാജ് കേന്ദ്രങ്ങളുടെ ഉടമകളെ പോലീസ് അറസ്റ്റ് ചെയ്തു. രാജാജി നഗർ, ബാനസവാടിയിലെ മസാജ് കേന്ദ്രങ്ങളിലേക്ക് നാല് ഉഗാണ്ട സ്വദേശികളെയും രണ്ട് തായ്‌ലാൻഡ് സ്വദേശികളെയും ആണ് സെൻട്രൽ ക്രൈംബ്രാഞ്ച് രക്ഷപ്പെടുത്തിയത്. രഹസ്യവിവരത്തെ തുടർന്ന് സി.സി.ബി.യുടെ പ്രത്യേക സംഘത്തിന്റെ റെയ്ഡിലൂടെയാണ് ഇവരെ രക്ഷിച്ചത്. വിദേശത്തുനിന്ന് ഏജന്റുമാർ മുഖേനെ നഗരത്തിൽ എത്തിയവരെയും മതിയായ രേഖകളില്ലാതെ കഴിഞ്ഞിരുന്നവരെയുമാണ് മസാജ് കേന്ദ്രങ്ങളിൽ എത്തിച്ചതെന്ന് വിവരം. കൂടുതൽ വിദേശികൾ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന പബ്ബുകളിലും മസാജ്…
Read More