ബെംഗളൂരു: വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെ ക്ലാസിനിടെ വിദ്യാര്‍ത്ഥികളെക്കൊണ്ട് മസ്ജിദ് സന്ദര്‍ശനം നടത്തിച്ച സ്കൂള്‍ അധികൃതര്‍ക്കെതിരെ വ്യാപക പ്രതിഷേധം. കര്‍ണാടകയിലെ ഒരു സ്വകാര്യ സ്കൂളിലെ വിദ്യാര്‍ത്ഥികളെക്കൊണ്ടാണ് ചാമരാജ് നഗറിലെ മസ്ജിദ് സന്ദര്‍ശനം നടത്തിച്ചത്. ബക്രീദിനോടനുബന്ധിച്ചായിരുന്നു സന്ദര്‍ശനം. രക്ഷിതാക്കളെ അറിയിക്കാതെയായിരുന്നു പഠനയാത്രയെന്ന പേരില്‍ മസ്ജിദ് സന്ദര്‍ശനം നടത്തിയത് . ബക്രീദിന്റെ തലേന്ന് വിദ്യാര്‍ത്ഥികളെ മസ്ജിദിലെത്തിക്കുകയും പ്രാര്‍ത്ഥന നടത്തുകയും ചെയ്തതായാണ് പുറത്ത് വരുന്ന വിവരം. കുട്ടികള്‍ക്കായി മസ്ജിദില്‍ പ്രത്യേക മതപ്രഭാഷണം സംഘടിപ്പിച്ചതും വിവാദത്തിന് കാരണമായിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെയും രക്ഷിതാക്കളുടെയും അനുമതിയില്ലാതെ ക്ലാസിനിടെ വിദ്യാര്‍ത്ഥികളെ മസ്ജിദ് സന്ദര്‍ശനത്തിന് കൊണ്ട് പോയത്…
Read More