റംസാൻ പരിപാടിക്കിടെ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റിൽ

ബെംഗളൂരു : കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ ഉള്ളാൾ പോലീസ് പട്ടണത്തിലെ പള്ളിയിൽ നിരവധി സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റിൽ. പോലീസ് പറയുന്നതനുസരിച്ച്, 26 കാരനായ സുജിത്ത് ഷെട്ടി എന്നയാൾ ഏപ്രിൽ വ്യാഴം, വെള്ളി ദിവസങ്ങളിലെ രാത്രിയിൽ ടൗണിന്റെ തൊക്കോട്ടു ഹുദാ ജുമാ മസ്ജിദിൽ സ്ത്രീകൾ നമസ്‌കാരം നടത്തുന്ന പ്രത്യേക മുറിയിൽ അനധികൃതമായി പ്രവേശിച്ചിരുന്നു. റംസാൻ വ്രതാനുഷ്ഠാനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സംഭവം. മുസ്ലീം പള്ളിയിലെ സ്ത്രീകൾക്കുള്ള മുറിയിൽ പ്രവേശിച്ച സുജിത്ത് നിരവധി സ്ത്രീകളുമായി സ്പർശിക്കാൻ ശ്രമിക്കുകയും അവരോട് മോശമായി പെരുമാറുകയും ചെയ്തതായി പോലീസ്…

Read More

നൂറിലേറെ സ്ത്രീകൾക്ക് അശ്ലീല സന്ദേശമയച്ചു: ഒരാൾ അറസ്റ്റിൽ.

ബെംഗളൂരു: ആറ് മാസത്തെ തിരച്ചിലിനോടിവിൽ അശ്ലീല സന്ദേശങ്ങളും വീഡിയോകളും അയച്ച് വനിതാ അഭിഭാഷകരെയും പോലീസ് ഉദ്യോഗസ്ഥരെയും ഉപദ്രവിച്ച 37 കാരനെ ബെംഗളൂരു കാമാക്ഷിപാളയ പോലീസ് അറസ്റ്റ് ചെയ്തു. കർണാടകയിലെ തുംകുരു ജില്ലയിലെ മധുഗിരി സ്വദേശിയായ ദിവ്യ രാജ് ആണ് അറസ്റ്റിലായത്. നൂറോളം സ്ത്രീകൾക്ക്, പ്രധാനമായും പോലീസ് ഉദ്യോഗസ്ഥർക്കും അഭിഭാഷകർക്കും അശ്ലീല സന്ദേശങ്ങളും വീഡിയോകളും അയച്ച ദിവ്യ രാജുവിനെതിരെ കുറഞ്ഞത് 14 കേസുകളെങ്കിലും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. .കൃഷ്ണ, രാമകൃഷ്ണ, മഞ്ജുനാഥ്, പ്രവീൺ, പ്രശാന്ത് എന്നിങ്ങനെ വ്യത്യസ്‌ത പേരുകളിൽ രാജ് അറിയപ്പെട്ടിരുന്നതെന്നും എന്നാൽ ഇയാളുടെ…

Read More

ഡൽഹി-ബെംഗളൂരു ട്രെയിനിൽ ബോംബ് ഭീഷണി മുഴക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

ബെംഗളൂരു : ബെംഗളൂരുവിലേക്കുള്ള ട്രെയിനിൽ ബോംബ് വച്ചിട്ടുണ്ടെന്ന് റെയിൽവേക്ക് വ്യാജ സന്ദേശം നൽകിയ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. സന്ദേശത്തിന് ശേഷം 12628 ഡൽഹി-കർണാടക എക്‌സ്‌പ്രസ് രാത്രി മഥുര ജംഗ്ഷനിൽ 25 മിനിറ്റ് നിർത്തി വിശദമായി പരിശോധിച്ചു. സംശയാസ്പദമായി ഒന്നുമില്ലെന്ന് ഗവൺമെന്റ് റെയിൽവേ പോലീസിന് (ജിആർപി) ബോധ്യപ്പെട്ടതിന് ശേഷമാണ് ഇതിന് അനുമതി നൽകിയതെന്ന് മഥുര പോലീസ് സൂപ്രണ്ട് (സിറ്റി) മാർത്താണ്ഡ് പ്രകാശ് സിംഗ് ബുധനാഴ്ച പറഞ്ഞു.  

Read More
Click Here to Follow Us