ബെംഗളൂരു: രക്ഷിതാക്കളുടെ കരുതലിനേക്കാളും സ്നേഹത്തേക്കാളും അന്ധവും ശക്തവുമാണ് പ്രണയമെന്ന് കർണാടക ഹൈക്കോടതി. കോളേജ് ഹോസ്റ്റലിൽ നിന്ന് ഒളിച്ചോടിയ വിദ്യാർത്ഥിനിയെ വിവാഹം കഴിച്ചയാൾക്കൊപ്പം പോകാൻ കോടതി അനുവദിച്ചു. രക്ഷിതാക്കളോട് ഇന്ന് ചെയ്തത് മക്കളുടെ രൂപത്തിൽ നാളെ തിരിച്ചു വരുമെന്നും കോടതി പറഞ്ഞു. രക്ഷിതാക്കളുടെ സ്നേഹത്തെ വെല്ലുവിളിക്കും വിധമായിരിക്കരുത് പ്രണയമെന്നും ജസ്റ്റിസുമാരായ ബി.വീരപ്പയും ഹേമലേഖയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉപദേശിച്ചു. എൻജിനീയറിങ് വിദ്യാർഥിനി ഡ്രൈവറായ യുവാവിനൊപ്പം ഒളിച്ചോടിയ കേസിൽ പിതാവ് ടി.എൽ നാഗരാജു നൽകിയ ഹെബിയസ് കോർപസ് ഹർജി തള്ളിക്കൊണ്ടാണ് കോടതി നടപടി. പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്നും സ്വന്തം…
Read More