ബെംഗളുരു; വളർത്തു നായ്ക്കൾക്ക് ഇനി മുതൽ ലൈസൻസ് നിർബന്ധമാക്കുമെന്ന് വ്യക്തമാക്കി ബിബിഎംപി രംഗത്ത്. നായ്ക്കളെ വളർത്തുന്നവരുടെ എണ്ണം കൂടിയതോടെയാണ് ബിബിഎംപി ഇത്തരമൊരു നടപടി എടുത്തിരിയ്ക്കുന്നത്. നായ്ക്കളുടെ മുഖം സ്കാനിംങ് നടത്താനുള്ള സോഫ്റ്റ്വെയർ തയ്യാറാക്കിയാണ് ലൈസൻസ് അനുവദിയ്ക്കുക. ലൈസൻസ് സംവിധാനം നഗരത്തിൽ നിർബന്ധമാക്കുമെന്ന് ബിബിഎംപിയുടെ മൃഗസംരക്ഷണ വിഭാഗം ജോയിന്റ് ഡയറക്ടർ മഞ്ചുനാഥ് വ്യക്തമാക്കി. നായയുടെ ചിത്രം പകർത്തി സോഫ്റ്റ്വെയറിലേക്ക് മാറ്റുന്നതോടെ ലൈസൻസ് നമ്പർ ഉൾപ്പെടെയുള്ളവ വേഗത്തിൽ നടപ്പിലാക്കാൻ കഴിയും. പ്രതിരോധ കുത്തിവപ്പുകളുടെ എണ്ണവും ഈ സംവിധാനത്തിൽ രേഖപ്പെടുത്താൻ കഴിയും. അപ്പാർട്ട്മെന്റുകളിലും , ഫ്ലാറ്റുകളിലും അനധികൃതമായി നായ്ക്കളെ…
Read More