ബെംഗളൂരു : മൈസൂരു-മാനന്തവാടി റോഡിലെ കൊളഗലയിൽ വ്യാഴാഴ്ച പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. ആക്രമണത്തിന് ഇരയായ ചന്ദ്രരാജ് ഉർസ് മൈസൂരിലെ കെആർ ആശുപത്രിയിൽ ചികിത്സയിലാണ്. പുലർച്ചെ 4.30 ഓടെ വീട്ടിൽ നിന്ന് ജോലിക്കിറങ്ങിയ ഉർസിനെ പുലി ആക്രമിക്കുകയായിരുന്നു. തലനാരിഴയ്ക്ക് മൃഗത്തിൽ നിന്ന് രക്ഷപ്പെടാൻ അദ്ദേഹത്തിന് കഴിഞ്ഞു. പിന്നീട് അയൽക്കാർ ഉർസിനെ എച്ച് ഡി കോട്ടയിലെ സർക്കാർ ആശുപത്രിയിലേക്കും പിന്നീട് മൈസൂരുവിലേക്കും മാറ്റി. മടപ്പൂരിനും ചക്കൂറിനും ഇടയിലുള്ള കപില നദിയിലാണ് രണ്ട് പുലികളെ നേരത്തെ കണ്ടെത്തിയിരുന്നു.
Read More