ബെംഗളൂരു: എസ്എസ്എൽസി ചോദ്യ കടലാസ് ചോർന്ന കേസുമായി ബന്ധപ്പെട്ട് സ്കൂൾ പ്രിൻസിപ്പൽ അടക്കം 7 പേർ അറസ്റ്റിലായി. കഴിഞ്ഞ മാസം 19 ന് എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചതിനു ശേഷമാണ് ചോദ്യ പേപ്പർ ചോർച്ച വിവാദമാവുന്നത്. രാമനഗരിയിലെ മാഗഡിയിലെ സ്കൂളിലെ അധ്യാപകരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ പ്രിൻസിപ്പൽ ചോദ്യപേപ്പർ ഷെയർ ചെയ്തതാണ് ചർച്ചയുടെ തുടക്കം. സ്കൂളിന് 100% വിജയം കൈവരിക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് അറസ്റ്റിലായ അധ്യാപകർ പോലീസിനോട് പറഞ്ഞു. ഇതേ തുടർന്ന് 100% വിജയം നേടിയ സ്കൂളുകളെ ചുറ്റിപറ്റി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പോലീസ് ചോദ്യപേപ്പർ കിട്ടിയ അധ്യാപകർ…
Read More