ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട ബിജെപി സ്ഥാനാര്‍ഥികളുടെ പട്ടിക ശനിയാഴ്ച പുറത്തുവരാനിരിക്കെ പാര്‍ട്ടി പുത്തൂര്‍ എംഎല്‍എ സഞ്ജീവ മറ്റന്തൂര്‍ ഗുരുതര വിവാദത്തില്‍. ഒരു യുവതിക്കൊപ്പമുള്ള ഇദ്ദേഹത്തിന്റെ അശ്ലീലചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. എംഎല്‍എ വ്യഴാഴ്ച ഉപ്പിനങ്ങാടി പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ സ്വന്തം പാര്‍ട്ടിയെയാണ് പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്. പാര്‍ട്ടിയില്‍ തന്റെ പതനം ഉറപ്പാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് മറ്റന്തൂര്‍ പറഞ്ഞു. ചിത്രങ്ങള്‍ വൈറലാക്കിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം നല്‍കിയ പരാതിയില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്‌ട് പ്രകാരം പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു.…
Read MoreTag: Latestnews
ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, 4 പേർ അറസ്റ്റിൽ
ബെംഗളൂരു: ഉദ്യോഗാർത്ഥികളിൽ നിന്നും 6 ലക്ഷം രൂപ വീതം തട്ടിയെടുത്ത 4 പേരെ പോലീസ് അറസ്റ്റ് ചെയ്തു. മഹന്തേഷ് ഷിൻഡെ, ശ്രീവരി തെൽക, ഹുമേദ് അക്തർ നടാഫ്, മുഹമ്മദ് സലിം മുല്ല എന്നിവരാണ് അറസ്റ്റിലായത്. ട്രെയിനിൽ വ്യാജ ടിടിമാർ ആയി കറങ്ങി നടന്ന ഇവരെ ദക്ഷിണ പശ്ചിമ പശ്ചിമ ചെക്കിങ് സ്‌ക്വാഡ് ആണ് പിടികൂടിയത്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Read Moreവിദ്വേഷ പരാമര്‍ശം മന്ത്രിക്കെതിരെ കേസ്
ബെംഗളൂരു: ക്രൈസ്തവര്‍ക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ ബിജെപി മന്ത്രിക്കെതിരെ കേസ്. ആര്‍ആര്‍ നഗര്‍ എംഎല്‍എയും ഹോര്‍ട്ടികള്‍ച്ചര്‍ മന്ത്രിയുമായ മുനിരത്നക്കെതിരെ ആര്‍ആര്‍ നഗര്‍ പോലീസ് നടപടിയെടുത്തു. മാര്‍ച്ച് 31ന് ഒരു കന്നട ന്യൂസ് ചാനലിലാണ് ക്രൈസ്തവരെ ആക്രമിക്കണമെന്നും അവരെ എപ്പോഴും പിന്തുടരണമെന്നും മന്ത്രി പറഞ്ഞത്. തെരഞ്ഞെടുപ്പ് പരിശോധനക്കായുള്ള ഫ്ലൈയിങ് സര്‍വൈലന്‍സ് ടീം തലവന്‍ മനോജ് കുമാറാണ് ഇതിനെതിരെ പരാതി നല്‍കിയത്. മന്ത്രിയുടെ പരാമര്‍ശം സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നതും ക്രൈസ്തവരെ അവമതിക്കുന്നതുമാണെന്നാണ് പരാതി.
Read Moreകിച്ച സുദീപിന്റെ സിനിമകൾ നിരോധിക്കണമെന്ന ആവശ്യവുമായി കത്ത്
ബെംഗളൂരു:തിരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് പിന്തുണ വാഗ്ദാനം ചെയ്തതിന് തൊട്ടുപിന്നാലെ കിച്ച സുദീപിനെതിരെ പ്രതിഷേധം. മെയ് 13 ന് തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ കിച്ച സുദീപിന്റെ സിനിമകളുടെ റിലീസ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ശിവമോഗയില്‍ അഭിഭാഷകന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്തെഴുതി. സുധീപിന്റെ സിനിമകളും ഷോകളും വോട്ടര്‍മാരുടെ മനസ്സില്‍ നേരിട്ട് സ്വാധീനം ചെലുത്തുമെന്നാണ് അഭിഭാഷകന്റെ വാദം .ബിജെപിയ്‌ക്ക് പിന്തുണ നല്‍കിയതിന് പിന്നാലെ ഭീഷണിക്കത്തും വന്നിരുന്നു . സുദീപിന്‍റെ വീട്ടിലേക്കാണ് അജ്ഞാതന്‍ കത്തയച്ചിരിക്കുന്നത്. കത്ത് പരിശോധിച്ച പുട്ടനെഹള്ളി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കിച്ച സുദീപിന്റെ രാഷ്‌ട്രീയത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണിത്.…
Read Moreസബർബൻ റെയിൽവേ പദ്ധതിക്കായി 1200 മരങ്ങൾ കൂടി ഉടൻ മുറിച്ചു മാറ്റും
ബെംഗളൂരു : സബര്‍ബന്‍ റെയില്‍ പദ്ധതിക്കായി നഗരത്തിലെ 1200 മരങ്ങള്‍ കൂടി ഉടന്‍ മുറിച്ചുമാറ്റും. റെയില്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതിക്ക് അനുകൂലമായ ഉത്തരവുകള്‍ പാസാക്കിയതോടെ ബെംഗളൂരുവില്‍ ഈ വര്‍ഷം കൂടുതല്‍ മരങ്ങള്‍ മുറിച്ച് മാറ്റേണ്ടിവരും.2018 മുതല്‍ 2021 വരെ കര്‍ണാടകയിലുടനീളം റോഡുകളും ഹൈവേകളും നിര്‍മ്മിക്കുന്നതിനായി ഒരു ലക്ഷത്തിലധികം മരങ്ങള്‍ വെട്ടിമാറ്റിയതായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. പുതിയ ബെംഗളൂരു-മൈസൂരു ഹൈവേയുടെ വികസനത്തിന് 11,078 മരങ്ങള്‍ വെട്ടിമാറ്റി. 2019-ല്‍ നമ്മ മെട്രോയുടെ രണ്ടാം ഘട്ടത്തില്‍ – ആര്‍വി റോഡ് മുതല്‍ ബൊമ്മസാന്ദ്ര വരെ –…
Read Moreമകന്റെ തീരുമാനം തെറ്റ്, വികാരധീനനായി ആന്റണി
തിരുവനന്തപുരം: ബിജെപിയില്‍ ചേരാനുള്ള അനിലിന്റെ തീരുമാനം തനിക്ക് വളരെ വേദനയുണ്ടാക്കിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. മകന്റെ തീരുമാനം തികച്ചും തെറ്റായിപ്പോയെന്നും കെപിസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആന്റണി പറഞ്ഞു. 2014 മോദി സര്‍ക്കാര്‍ അധികാരമേറ്റശേഷം ആസുത്രിതമായി നമ്മുടെ അടിസ്ഥാന നയങ്ങളെ ദുര്‍ബലപ്പെടുത്താനുളള തുടര്‍ച്ചയായ ശ്രമം നടക്കുകയാണ്. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് വളരെ പതുക്കെയായിരുന്നു കാര്യങ്ങള്‍ ചെയ്തത്. എന്നാല്‍ രണ്ടാം മോദി സര്‍ക്കാര്‍ കാര്യങ്ങള്‍ വേഗത്തിലാക്കി. രാജ്യത്തിന്റെ ഐക്യം ശിഥിലമാക്കുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്യുന്നത്. ഇത് ആപല്‍ക്കരമാണെന്ന് ആന്റണി പറഞ്ഞു.…
Read Moreആരാധകരോട് കയർത്ത് നയൻതാര
ഇന്ത്യയിലുള്ള ഒട്ടുമിക്ക ക്ഷേത്രങ്ങളും ഭര്‍ത്താവ് വിഘ്നേഷ് ശിവനൊപ്പം സാധിക്കുമ്പോഴെല്ലാം നയന്‍താര സന്ദര്‍ശിക്കാറുണ്ട്.ഇത്തരം ക്ഷേത്ര സന്ദര്‍ശനങ്ങള്‍ക്കായി നയന്‍സ് എത്തുമ്പോഴാണ് പാപ്പരാസികള്‍ക്കും താരത്തിന്റെ കൂടുതല്‍ ചിത്രങ്ങളും വീഡിയോകളും പകര്‍ത്താന്‍ സാധിക്കുന്നത്. അതേസമയം ഇപ്പോഴിതാ നയന്‍താര ക്ഷേത്ര സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ നടന്നൊരു സംഭവമാണ് വൈറലാകുന്നത്. നയന്‍താര ഭര്‍ത്താവ് വിഘ്നേഷ് ശിവനൊപ്പം കഴിഞ്ഞ ദിവസം കുംഭകോണത്തിന് അടുത്ത മേലവത്തൂര്‍ ഗ്രാമത്തിലെ പുഴയോരത്തെ കാമാച്ചി അമ്മന്‍ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. നടി വരുന്നുണ്ടെന്ന് അറിഞ്ഞ് താരത്തെ ഒരു നോക്ക് കാണാന്‍ നിരവധി ആരാധകരാണ് അവിടെ തടിച്ചുകൂടിയത്. ഇതോടെ ശാന്തമായി ദര്‍ശനം നടത്താന്‍ പോലും…
Read More5 വയസുകാരി അമ്മയുടെ ഫോണിലൂടെ ബുക്ക് ചെയ്തത് 3.21 ലക്ഷത്തിന്റെ കളിപ്പാട്ടങ്ങൾ
കുട്ടികൾ കരഞ്ഞ് ബഹളം വയ്ക്കുമ്പോൾ അവരെ സമാധാനിപ്പിക്കാൻ ഫോൺ നൽകുക എന്നത് ഇന്ന് മിക്ക മാതാപിതാക്കളും ചെയ്യുന്ന കാര്യമാണ്. യുഎസില്‍ ഇത്തരത്തില്‍ കുട്ടിക്ക് കളിക്കാന്‍ ഫോണ്‍ കൊടുത്തത് അമ്മക്ക് വിനയായി മാറിയിരിക്കുകയാണ്. മസാച്യുസെറ്റ്സിലെ വെസ്റ്റ്പോര്‍ട്ടിലെ ജെസിക് ന്യൂണ്‍സ് എന്ന അമ്മയാണ് വണ്ടിയോടിക്കുന്നതിനിടെ തന്റെ അഞ്ചുവയസായ മകള്‍ക്ക് ഫോണ്‍ നല്‍കിയത്. വണ്ടിയോടിക്കുന്നതിനാല്‍ മകള്‍ ഗെയിം കളിച്ചിരിക്കുമെന്നാണ് അവര്‍ കരുതിയത്. എന്നാല്‍, മകള്‍ ആമസോണില്‍ കയറി 3,922 ഡോളറിന്റെ (ഏകദേശം 3.21 ലക്ഷം രൂപയുടെ) കളിപ്പാട്ടങ്ങളാണ് വാങ്ങിയത്. പുലര്‍ച്ചെ രണ്ട് മണിക്ക് ഓര്‍ഡര്‍ സംബന്ധിച്ച് മെസേജുകള്‍ വന്നപ്പോഴാണ്…
Read Moreറോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും
ബെംഗളൂരു: ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. കൊല്‍ക്കത്തയുടെ ഹോം ഗ്രൌണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ രാത്രി 7.30നാണ് മത്സരം ആരംഭിക്കും. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ തകര്‍പ്പന്‍ ജയം നല്‍കുന്ന ആത്മവിശ്വാസത്തിലാണ് ബെംഗളൂരു ഇറങ്ങുന്നത്. കൊല്‍ക്കത്തയാകട്ടെ ആദ്യ മത്സരത്തില്‍ പഞ്ചാബിന് മുന്നില്‍ കീഴടങ്ങുകയും ചെയ്തു. ടൂര്‍ണമെന്‍റില്‍ ശക്തമായി തിരിച്ചുവരാന്‍ കൊല്‍ക്കത്തയ്ക്ക് ഇന്നത്തെ മത്സരത്തില്‍ വിജയം അനിവാര്യമാണ്. രണ്ട് തവണ കിരീടം നേടിയ കൊല്‍ക്കത്തയും ആദ്യ കിരീടം ലക്ഷ്യമിട്ട് ബെംഗളൂരുവും ഇറങ്ങുമ്പോള്‍ ആവേശം വാനോളം ഉയരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
Read Moreനടൻ ബാലയുടെ ശസ്ത്രക്രിയ വിജയകരം
നടൻ ബാലയുടെ കരൾമാറ്റ ശസ്ത്രക്രിയ പൂർത്തിയായതായി റിപ്പോർട്ട് . രണ്ട് ദിവസം മുൻപായിരുന്നു താരത്തിന്റെ ശസ്ത്രക്രിയ. ബാല ആരോഗ്യവാനായി തുടരുകയാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. നിലവിൽ പോസ്റ്റ് ഓപ്പറേറ്റീവ് ഐസിവിലാണ് താരം. ഒരു മാസത്തോളം ബാല ആശുപത്രിയിൽ തുടരും. ഗുരുതരമായ കരൾരോഗത്തെ തുടർന്ന് ഒരു മാസം മുൻപാണ് ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഡോക്ടർമാർ ശസ്ത്രക്രിയ നിർദ്ദേശിക്കുകയായിരുന്നു. ബാലയ്ക്കു വേണ്ടി കരൾ പകുത്ത് നിരവധിപേരാണ് മുന്നോട്ടുവന്നത്. അതിൽ നിന്ന് ഒരു ദാതാവിനെ കണ്ടെത്തുകയായിരുന്നു. ദാതാവും പൂർണ ആരോഗ്യവാനായി ആശുപത്രിയിൽ തുടരുകയാണ്. ദിവസങ്ങൾക്ക് മുൻപ്…
Read More