വിദ്വേഷ പരാമര്‍ശം മന്ത്രിക്കെതിരെ കേസ് 

ബെംഗളൂരു: ക്രൈസ്തവര്‍ക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ ബിജെപി മന്ത്രിക്കെതിരെ കേസ്. ആര്‍ആര്‍ നഗര്‍ എംഎല്‍എയും ഹോര്‍ട്ടികള്‍ച്ചര്‍ മന്ത്രിയുമായ മുനിരത്നക്കെതിരെ ആര്‍ആര്‍ നഗര്‍ പോലീസ് നടപടിയെടുത്തു.

മാര്‍ച്ച്‌ 31ന് ഒരു കന്നട ന്യൂസ് ചാനലിലാണ് ക്രൈസ്തവരെ ആക്രമിക്കണമെന്നും അവരെ എപ്പോഴും പിന്തുടരണമെന്നും മന്ത്രി പറഞ്ഞത്. തെരഞ്ഞെടുപ്പ് പരിശോധനക്കായുള്ള ഫ്ലൈയിങ് സര്‍വൈലന്‍സ് ടീം തലവന്‍ മനോജ് കുമാറാണ് ഇതിനെതിരെ പരാതി നല്‍കിയത്.

  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി

മന്ത്രിയുടെ പരാമര്‍ശം സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നതും ക്രൈസ്തവരെ അവമതിക്കുന്നതുമാണെന്നാണ് പരാതി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വോട്ടിങ് പട്ടിക പരിഷ്കരണ ഡ്യൂട്ടിക്കിടെ അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts