കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; ബിജെപിയിൽ അംഗത്വം സ്വീകരിച്ച് മുൻ ആന്ധ്ര മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡി

ന്യൂഡൽഹി∙ കോണ്‍ഗ്രസ് നേതൃത്വത്തിന് കനത്ത തിരിച്ചടി സമ്മാനിച്ച് മുന്‍ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് എത്തിയാണ് റെഡ്ഡി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയുമായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം.

ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസും പ്രധാന പ്രതിപക്ഷമായ തെലുങ്കുദേശം പാർട്ടിയും തമ്മിൽ ശക്തമായ പോരാട്ടം നടക്കാനിരിക്കുന്ന വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബിജെപിയിൽ ചേരാനുള്ള കിരണ്‍കുമാര്‍ റെഡ്ഡിയുടെ തീരുമാനം. കോൺഗ്രസിന്റെ അംഗത്വത്തിൽ നിന്ന് രാജിവച്ച് മാർച്ച് 11ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് അദ്ദേഹം കത്തുനൽകിയിരുന്നു. തുടർന്ന് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ഏതാനും ആഴ്ചകള്‍ക്കു പിന്നാലെയാണ് ബിജെപിയില്‍ ചേർന്നിരിക്കുന്നത്.

  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ

https://twitter.com/ANI/status/1644228078821076994?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1644228078821076994%7Ctwgr%5E282c5995556fce46a67c7347e3a29cd389ee063b%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.manoramaonline.com%2Fnews%2Flatest-news%2F2023%2F04%2F07%2Fformer-andhra-cm-kiran-kumar-reddy-bjp-join.html

62 കാരനായ അദ്ദേഹം 2014-ലും ആന്ധ്രാപ്രദേശ് വിഭജിച്ച് തെലങ്കാന രൂപീകരിക്കാനുള്ള യുപിഎ സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് കോൺഗ്രസിൽ നിന്ന് രാജിവച്ച് ‘ജയ് സമൈക്യന്ദ്ര’ എന്ന പേരിൽ സ്വന്തം പാർട്ടി രൂപീകരിച്ചെങ്കിലും 2014 ലെ തെരഞ്ഞെടുപ്പിൽ ഒരു സ്വാധീനവും ചെലുത്താനായില്ല. പിന്നീട് 2018 ൽ കോൺഗ്രസിൽ തിരിച്ചെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികൾ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ഈ ഓട്ടോ ഡ്രൈവർക്ക്, ഓട്ടോയാണ് വീട്, മെട്രോ സ്റ്റേഷനാണ് അഭയം: ഇത് 'നിശബ്ദ പോരാളിയുടെ' കഥ; വീഡിയോ കാണാം
[masterslider id="10"]

Related posts