ഐ പി എൽ ഫൈനൽ നാളത്തേക്ക് മാറ്റി. മഴയെത്തുടർന്നാണ് ചെന്നൈ സൂപ്പർ കിംഗ്‌സും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള മത്സരം നാളെത്തേക്ക് മാറ്റിയത്. നാളെ വൈകിട്ട് ആണ് തീരുമാനിച്ചിരിക്കുന്നത്. അഹമ്മദാബാദിൽ മഴയെത്തുടർന്ന് ഇന്ന് ടോസ് പോലും ചെയ്യാൻ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യൻസും ഗുജറാത്തും നേർക്കുനേർ വന്ന പോരാട്ടം മഴയെ തുടർന്ന് വൈകിയാണ് തുടങ്ങിയത്.
Read MoreTag: Latestnews
ഐപിഎസ് ഉദ്യോഗസ്ഥന്റെ കാറിൽ ചവിട്ടി! നടിക്കെതിരെ കേസ്
ബെംഗളൂരു: തെന്നിന്ത്യന്‍ നടി ഡിംപിള്‍ ഹയാതിക്കും സുഹൃത്തിനുമെതിരേ ക്രിമിനല്‍ കേസെടുത്ത് പോലീസ്. ഐപിഎസ് ഉദ്യോഗസ്ഥന്‍ രാഹുല്‍ ഹെഗ്‌ഡെയുടെ ഔദ്യോഗിക വാഹനം കേടുവരുത്തിയതിനാണ് കേസ്. ജൂബിലി ഹില്‍സ് പോലീസ് സ്റ്റേഷനിലാണ് കേസെടുത്തിരിക്കുന്നത്. ഹൈദരാബാദിലെ ഒരു അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിന്റെ പാര്‍ക്കിംഗ് സ്ഥലത്ത് നടിയുടെ സുഹൃത്തിന്റെ കാറും പോലീസ് ഉദ്യോഗസ്ഥന്റെ വാഹനവും തമ്മില്‍ അബദ്ധത്തില്‍ ഇടിച്ചിരുന്നു. ഇതോടെ ഐപിഎസ് ഓഫീസറുടെ ഡ്രൈവര്‍ ചേതന്‍ കുമാര്‍ നടിയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ തര്‍ക്കമായി. തര്‍ക്കം മൂത്തപ്പോള്‍ പ്രകോപിതയായ ഡിംപിള്‍ ഹയാതി കാറില്‍ ചവിട്ടി കേടുപാടുവരുത്തിയെന്നാണ് ഡ്രൈവറുടെ ആരോപണം.…
Read Moreപ്രവീൺ നെട്ടാരുവിന്റെ ഭാര്യയ്ക്ക് പുനർ നിയമനം , വിശദീകരണവുമായി മുഖ്യമന്ത്രി
ബെംഗളൂരു: കൊല്ലപ്പെട്ട ബിജെപി നേതാവ് പ്രവീൺ നെട്ടാരുവിന്റെ ഭാര്യയ്ക്ക് മുൻ സർക്കാർ ജോലി നൽകിയത് സർക്കാർ റദ്ദാക്കിയത് കഴിഞ്ഞ ദിവസം വലിയ ചർച്ചയായിരുന്നു. സിദ്ധരാമയ്യ സർക്കാർ പകപോക്കുകയാണ് എന്നായിരുന്നു വിമർശനം. എന്നാൽ നുതാൻ കുമാരിക്ക് പുനർ നിയമനം നൽകുമെന്ന് അറിയിച്ചിരിക്കുകയാണ് സിദ്ധരാമയ്യ. മാനുഷിക പരിഗണന നൽകിയതാണ് മുഖ്യമന്ത്രിയുടെ തീരുമാനം. കഴിഞ്ഞ വർഷമാണ് പ്രവീൺ നെട്ടാരു കൊല്ലപ്പെട്ടത്. പ്രവീൺ നെട്ടാരുവിന്റെ ഭാര്യയ്ക്ക് ജോലി നൽകാൻ തീരുമാനിച്ചത് ബസവരാജ ബൊമ്മൈ സർക്കാരാണ്. കരാർ അടിസ്ഥാനത്തിലായിരുന്നു പുതിയ കുമാരിയുടെ നിയമനം. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഗ്രൂപ്പ് സി വിഭാഗത്തിലാണ് ജോലി…
Read Moreമുഖ്യമന്ത്രി സിദ്ധരാമയ്യ 24 ഹിന്ദുക്കളെ കൊന്നു എന്ന് പരാമർശം, എംഎൽഎക്കെതിരെ കേസ്
ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യ തന്റെ മുൻ ഭരണകാലത്ത് 24 ഹിന്ദുക്കളെ കൊലപ്പെടുത്തിയെന്ന് ആരോപിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ ബെൽത്തങ്ങാടി ബിജെപി എംഎൽഎ ഹരീഷ് പൂഞ്ചയ്ക്കെതിരെ പോലീസ് കേസെടുത്തു. ബെൽത്തങ്ങാടിയിൽ നടന്ന വിജയാഘോഷത്തിനിടെയാണ് വിവാദ പ്രസ്താവന നടത്തിയത്. വീഡിയോയിൽ മുൻ ഹിന്ദുത്വ നേതാക്കളെ വിമർശിക്കുകയും അവർക്ക് അനുകൂലമായി പ്രചാരണം നടത്തുകയും ചെയ്തു എന്നും പറയുന്നത് കേൾക്കാം. ’24 ഹിന്ദു പ്രവർത്തകരെ കൊലപ്പെടുത്തിയ സിദ്ധരാമയ്യക്ക് വേണ്ടിയാണ് നിങ്ങൾ വോട്ട് തേടിയത്’ എന്നാണ് പൂഞ്ച തന്റെ പ്രസംഗത്തിൽ പറഞ്ഞതെന്നാണ് ആരോപണം. വനിതാ കെ.എ പ്രവർത്തക നമിത…
Read Moreദി കേരള സ്റ്റോറി കാണാൻ വിദ്യാർത്ഥിനികൾക്ക് അവധി, ഇടപെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു: ബഗല്‍കോട്ട് ശ്രീ വിജയ് മഹന്തേഷ് ആയുര്‍വേദ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനികളോട് വിവാദ സിനിമ സൗജന്യമായി കാണാൻ നിര്‍ദേശിച്ച് പ്രിൻസിപല്‍ പുറത്തിറക്കിയ നോട്ടീസ് മുഖ്യമന്ത്രി ഇടപെട്ട് റദ്ദാക്കി. ഇതേത്തുടര്‍ന്ന് വിദ്യാര്‍ഥിനികളുടെ സിനിമ കാണല്‍ മുടങ്ങി. ബുധനാഴ്ച 11 മുതല്‍ അര്‍ധ ദിന അവധി പ്രഖ്യാപിച്ചായിരുന്നു ചൊവ്വാഴ്ച പ്രിൻസിപല്‍ കെ സി ദാസ് നോടീസ് ഇറക്കിയത്. ഉച്ച 12 മുതല്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററിന്റെ പേരും നോടീസില്‍ പറഞ്ഞിരുന്നു. എല്ലാവരും ഈ സിനിമ നിര്‍ബന്ധമായും കണ്ടിരിക്കണം’, എന്ന ഉപദേശവും നല്‍കി. എന്നാല്‍ കര്‍ണാടക ജാഗ്രത നാഗരികറു…
Read More“റോബിനെ പേടിയാകുന്നു” വെറുക്കാൻ കാരണം തേടി ആരതി പൊടി, ഇരുവരും വേർപിരിയലിലേക്കോ?
ബിഗ് ബോസ് മലയാളം സീസണ്‍ നാലിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. അടുത്തിടെ സിനിമാ സ്റ്റില്‍ ഫോട്ടാഗ്രാഫറായ ശാലുപേയാട് റോബിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ റോബിനെ വീണ്ടും ബിഗ് ബോസ്സ് പുറത്താക്കിയതിന് പിന്നാലെ വീണ്ടും റോബിന്‍ രാധാകൃഷ്ണനെതിരെ തുറന്നടിച്ച് ശാലു പേയാട്. “ഒരു ദിവസം രാവിലെ പൊടി എന്നെ വിളിച്ചു. ചേട്ടാ പുള്ളിക്കാരനെ എനിക്ക് പേടിയാകുന്നു എന്ന് പറഞ്ഞു. വെറുക്കാന്‍ എന്തെങ്കിലും പറഞ്ഞു തരുമോ എന്ന് ചോദിച്ചു”. ഒരു പെണ്‍കുട്ടി കെട്ടാന്‍ പോകുന്ന പയ്യനെക്കുറിച്ച് അങ്ങനെ പറയണമെങ്കില്‍ അത്രയും എന്തോ വിഷയം ഉണ്ടായിട്ടുണ്ട്.…
Read Moreകോൺഗ്രസ് പ്രവർത്തകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
ബെംഗളൂരു: കോൺഗ്രസ് പ്രവർത്തകനെ അഞ്ചംഗ സംഘം തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. ലഗ്ഗെരെ സ്വദേശി രവികുമാർ ആണ് കൊല്ലപ്പെട്ടത്. ബൈക്കുകളിൽ എത്തിയാണ് അക്രമികൾ മാരകയുധങ്ങൾ കൊണ്ട് ആക്രമിച്ചത്. മരിച്ചു എന്ന് ഉറപ്പു വരുത്താൻ തലയിൽ കല്ലു കൊണ്ട് അടിച്ചു ശേഷം തെരഞ്ഞെടുപ്പ് സമയത്ത് റോഡ് അരികിൽ സ്ഥാപിച്ച രവിയുടെ ഫ്ലെക്സ് ബോർഡ് അക്രമികൾ കീറി കളയുകയും ചെയ്തു. പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.
Read Moreവിമാനത്തിൽ പക്ഷി ഇടിച്ചു, സർവീസ് റദ്ദാക്കി
ബെംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ ദുബൈയിലേക്കുള്ള ഇൻഡിഗോ വിമാനം (6E 1467) പറന്നുയരുന്നതിനിടെ പക്ഷിയിടിച്ചു. തുടര്‍ന്ന് യാത്രക്കാരെ ഇറക്കി വിമാനത്തിന്റെ സര്‍വീസ് റദ്ദാക്കി. വൻ ദുരന്തമാണ് ഒഴിവായത്. ഇന്ന് രാവിലെ 8.30തോടെയാണ് സംഭവം നടന്നത്. 160 യാത്രക്കാരുമായി വിമാനം ടാക്‌സിവേ കടന്ന് പറന്നുയരാൻ ഒരുങ്ങിയപ്പോള്‍ ചിറകുകളിലൊന്നില്‍ പക്ഷി ഇടിക്കുകയായിരുന്നു. പൈലറ്റ് ഉടൻ എയര്‍ ട്രാഫിക് കണ്‍ട്രോളിനെ അറിയിക്കുകയും ടേക് ഓഫ് റദ്ദാക്കുകയും ചെയ്തുവെന്ന് അധികൃതര്‍ അറിയിച്ചു.യാത്രക്കാര്‍ക്ക് ദുബൈയിലേക്ക് പോകുന്നതിന് ബെംഗളൂരു വഴി പകരം വിമാനം ഏര്‍പ്പെടുത്തി. ഈ വിമാനം രാവിലെ 11.05ന് പുറപ്പെട്ടു. പക്ഷിയിടിച്ച…
Read Moreപ്ലസ് ടു ഫലം പ്രഖ്യാപിച്ചു, 82.95 വിജയ ശതമാനം
തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു.82.95 ശതമാനമാണ് വിജയം. മുൻ വർഷമിത് 83.87 ശതമാനം ആയിരുന്നു. 78.39 ആണ് VHSE വിജയശതമാനം. സെക്രട്ടറിയേറ്റ് പി.ആര്‍.ഡി ചേംബറിലാണ് വിദ്യാഭ്യാസ മന്ത്രി ഫലപ്രഖ്യാപനം നടത്തിയത്. വിജയശതമാനം വിഷയം തിരിച്ച് സയന്‍സ് – 87.31 കൊമേഴസ് -82.75 ഹ്യൂമാനിറ്റീസ് -71.93 2028 സ്‌കൂളുകളിലായി റെഗുലര്‍ വിഭാഗത്തില്‍ ആകെ 3,76,135 വിദ്യാര്‍ഥികളാണ് (ആണ്‍കുട്ടികള്‍- 2,18,057, പെണ്‍കുട്ടികള്‍-2,14,379) പരീക്ഷയെഴുതിയത്. 3,12,005 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. പരീക്ഷാഫലം…
Read Moreവന്ദേ ഭാരതിനു നേരെ കല്ലേറ് ; ഇതുവരെ മാറ്റിയത് 64 ചില്ലുകൾ
ബെംഗളൂരു : ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേ ഭാരത് പ്രീമിയം ട്രെയിൻ സർവീസ് കല്ലേറിനു മുന്നിൽ അടിപതറുന്നു. ചെന്നൈ–ബെംഗളൂരു–മൈസുരു ട്രെയിനു നേരെ മറ്റു ട്രെയിനുകൾക്കൊന്നും ഉണ്ടാകാത്ത വിധമാണ് ഈ ട്രെയിനു നേരെ കല്ലേറ് നടക്കുന്നത് . വന്ദേഭാരതിനെ മാത്രം ഇങ്ങനെ തിരഞ്ഞുപിടിച്ചു കല്ലെറിയാനുള്ള കാരണം തേടി തലപുകയ്‌ക്കുകയാണു ദക്ഷിണ ഫെബ്രുവരിയും ദക്ഷിണ–പശ്ചിമയും. 2022 നവംബർ 11നാണു ദക്ഷിണേന്ത്യയിൽ വന്ദേഭാരത് സർവീസ് ആരംഭിച്ചത്. അന്നു മുതൽ കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. കല്ലേറിനെ തുടർന്ന് ഇതുവരെ വന്ദേഭാരത് ട്രെയിനിന്റെ 64 ജനൽ ചില്ലുകളാണ് ഇതുവരെ…
Read More