ബെംഗളുരു; വ്യത്യസ്തമായ മാർഗങ്ങളുമായി ആരോഗ്യ വകുപ്പ്,കോവിഡ് -19 പരിശോധനയുടെ ഫലം പോസിറ്റീവ് ആയെങ്കിൽ രോഗികളെ നേരിട്ട് വിവരമറിയിക്കരുതെന്ന് ലാബുകളോട് ആരോഗ്യവകുപ്പ്. പരിശോധനയ്ക്കെത്തുന്നവർക്ക് കോവിഡ് സ്ഥിതീകരിച്ചാൽ ആരോഗ്യവകുപ്പിന്റെ ജില്ലാതല ഓഫീസർമാരെയോ പ്രദേശത്തെ ഓഫീസർമാരെയോ അറിയിക്കണം. ഇവരെത്തി രോഗിയെ നേരിട്ട് ആശുപത്രിയിലെത്തിക്കുമെന്നാണ് നിർദേശം. ബെംഗളുരുവിൽ നിന്ന് ഒരു തരത്തിൽ ലാബിൽനിന്ന് വിവരം ഒരുതരത്തിലും ചോരാൻ പാടില്ലെന്നും ഇത്തരം സംഭവങ്ങളുണ്ടായാൽ കർശന നടപടിയെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ ഇത്തരം നിയന്ത്രണങ്ങൾ രോഗവ്യാപനത്തിന് ഇടയാക്കുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. രോഗബാധിതനാണെന്ന വിവരമറിയാതെ രോഗി മറ്റുള്ളവരുമായി സമ്പർക്കത്തിൽ വരുമെന്ന ആശങ്കയാണുള്ളത്. രോഗം സ്ഥിരീകരിച്ചാൽ ആംബുലൻസ്…
Read MoreTag: KOVID
കോവിഡ് രോഗികളോട് മുഖം തിരിച്ച് സ്വകാര്യ ആശുപത്രികൾ; കർശന നടപടിയെടുക്കുമെന്ന് സർക്കാർ
ബെംഗളുരു; കോവിഡ് കാലത്ത് രോഗികൾക്കെതിരെ മുഖം തിരിക്കുന്നവർക്കെതിരെ കടുത്ത നടപടി, കോവിഡ് രോഗികളെ പ്രവേശിപ്പിക്കാൻ തയ്യാറാകാത്ത സ്വകാര്യ ആശുപത്രികൾക്കെതിരേ നടപടിയെടുക്കുമെന്ന് സർക്കാർ അറിയിച്ചു. ആശുപത്രിയിലെത്തുന്ന കോവിഡ് രോഗികളെയും രോഗലക്ഷണങ്ങളുള്ളവരെയും പ്രവേശിപ്പിക്കാതെ സർക്കാർ ആശുപത്രിയിലേക്ക് അയക്കുന്ന സംഭവങ്ങൾ നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി. അപരിഷ്കൃതമായ നടപടികളെടുക്കുന്ന ഇത്തരം ആശുപത്രികൾക്കെതിരേ ദുരന്തനിവരാണ നിയമമനുസരിച്ചും മെഡിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമമനുസരിച്ചും നടപടിയെടുക്കുമെന്ന് ചീഫ് സെക്രട്ടറി ടി.എം. വിജയഭാസ്‌കർ മുന്നറിയിപ്പ് നൽകി. എന്നാൽ രോഗികളെ പ്രവേശിപ്പിക്കുന്ന സാഹചര്യത്തിൽ മറ്റുരോഗികൾ എത്താതാകുമെന്നാണ് ചെറുകിട സ്വകാര്യ ആശുപത്രികളുടെ ആശങ്ക. കൂടാതെ, സുരക്ഷാ…
Read Moreകണ്ഠീരവ ഇൻഡോർ സ്റ്റേഡിയം കോവിഡ് കെയർ കേന്ദ്രമാകില്ല; പകരം കോറമംഗല ഇൻഡോർ സ്റ്റേഡിയം.
ബെംഗളുരു; നഗരത്തിലെ കണ്ഠീരവ ഇൻഡോർ സ്റ്റേഡിയം കോവിഡ് കെയർ കേന്ദ്രമാക്കാനുള്ള ബൃഹത് ബെംഗളൂരു മഹാനഗര പാലികെയുടെ (ബി.ബി.എം.പി.) തീരുമാനം അവസാന നിമിഷം മാറ്റി. ഇതിനുപകരം കോറമംഗല ഇൻഡോർ സ്റ്റേഡിയമാണ് കോവിഡ് കെയർ കേന്ദ്രമാക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ നൂറുകണക്കിന് കിടക്കകൾ കണ്ഠീരവ സ്റ്റേഡിയത്തിൽ ക്രമീകരിച്ചിരുന്നെങ്കിലും വൈകിട്ടോടെ ഇവ കോറമംഗല സ്റ്റേഡിയത്തിലേക്കു മാറ്റി. കണ്ഠീരവ സ്റ്റേഡിയം തത്കാലത്തേക്ക് കോവിഡ് കെയർ കേന്ദ്രമാക്കരുതെന്ന് നിയമനിർമാണ കൗൺസിൽ അംഗത്തിന്റെ അപേക്ഷ ലഭിച്ചുവെന്ന് ബി.ബി.എം.പി. കമ്മിഷണർ ബി.എച്ച് അനിൽകുമാർ പറഞ്ഞു. ഇൻഡോർ സ്റ്റേഡിയത്തിൽ കായിക പരിപാടികൾ നടത്തേണ്ടതിനാലാണ് ഇവിടെ നിന്നു…
Read Moreകോവിഡ് ബാധിച്ച് ഡോക്ടർ മരിച്ചു.
ബെംഗളുരു; കോവിഡ് ബാധിച്ച ഡോക്ടർ അന്തരിച്ചു, കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച 31-കാരനായ ഡോക്ടർ ആണ് മരിച്ചത്. സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിക്കുന്ന ആദ്യ ഡോക്ടറാണിത്. ബാഗൽകോട്ടിലെ കലഡ്ഗി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പ്രവർത്തിച്ചുവരികയായിരുന്നു ഇദ്ദേഹം. രോഗം സ്ഥിരീകരിക്കുകയും കരൾ സംബന്ധമായ അസുഖം മൂർച്ഛിക്കുകയും ചെയ്തതോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബെംഗളുരുവിൽ ഇതുവരെ 30-ലധികം ഡോക്ടർമാർക്ക് രോഗം സ്ഥിരീകരിച്ചതായി കർണാടക മെഡിക്കൽ അസോസിയേഷൻ അറിയിച്ചു. ഇതുകൂടാതെ ആശ വർക്കർമാർ, നഴ്സുമാർ, ആശുപത്രി ജീവനക്കാർ എന്നിവർക്ക് എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞു. കൂടാതെ മരിച്ച ഡോക്ടറുടെ കുടുംബത്തിന് കോവിഡ്-19…
Read Moreസൂപ്പർ കംപ്യൂട്ടറിൽ തെളിഞ്ഞു കൊറോണ പ്രോട്ടീന്റെ ദുരൂഹത; ഇനി വാക്സിൻ നിർമ്മാണം അതിവേഗം
ലണ്ടൻ; സൂപ്പർ കംപ്യൂട്ടറിൽ കൊറോണ വൈറസായ സാർസ് കോവ് 2 മനുഷ്യശരീരത്തെ ആക്രമിക്കുന്നതിനു പ്രധാനമായും ഉപയോഗിക്കുന്ന സ്പൈക്ക് (എസ്) പ്രോട്ടിന്റെ മുഴുവൻ ആറ്റങ്ങളെയും മാപ് ചെയ്ത് ഗവേഷകർ. എല്ലാ മനുഷ്യ ശരീരത്തിലെയും ചില പ്രത്യേക കോശങ്ങളെ കണ്ടെത്തി ‘ബന്ധം’ സ്ഥാപിക്കുന്നതിന് കൊറോണവൈറസ് ഉപയോഗിക്കുന്നത് അതിന്റെ ശരീരത്തിൽനിന്നു പുറത്തേക്കു തള്ളി നിൽക്കുന്ന സ്പൈക്ക് പ്രോട്ടിനുകളെയാണ് എന്ന് ഗവേഷകർ. അങ്ങനെയാണ് വൈറസ് ശരീരത്തിലേക്ക് പ്രവേശിക്കുന്നത്, അതിനാൽത്തന്നെ കോവിഡ് വാക്സിൻ നിർമാതാക്കളുടെ പ്രധാന ലക്ഷ്യം ഈ സ്പൈക്ക് പ്രോട്ടിനെ നശിപ്പിക്കുകയെന്നതാണ്. ഇതുവരെ വൈറസ് ‘ഒളിപ്പിച്ചുവച്ചിരുന്ന’ എസ് പ്രോട്ടിനുകളുടെ രഹസ്യമാണ്…
Read Moreബെംഗളുരുവിൽ കോവിഡ് രോഗികളെ ഡിസ്ചാർജ് ചെയ്യുന്നതിന് പുതിയ മാനദണ്ഡങ്ങൾ; അറിയാം
ബെംഗളുരു; കോവിഡ് രോഗികളെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുന്നതിന് പുതിയ മാനദണ്ഡങ്ങൾ, ഡിസ്ചാർജ് ചെയ്യുന്നതിൽ പുതിയ മാനദണ്ഡവുമായി ആരോഗ്യവകുപ്പ്. കോവിഡ് ബാധിച്ച ശേഷം പിന്നീട് രോഗ ലക്ഷണങ്ങൾ ഒന്നും കാണിക്കാത്ത അവസ്ഥയിലെത്തിയാൽ പരിശോധന നടത്താതെ ഡിസ്ചാർജ് ചെയ്യുമെന്നതാണ് ഇതിൽ പ്രധാനപ്പെട്ടത്. ഇത്രയും നാളുകളായി കോവിഡ് ബാധിതരെ വീണ്ടും പരിശോധിക്കുകയും രോഗമില്ലെന്നു വ്യക്തമാക്കുന്ന റിപ്പോർട്ട് ലഭിക്കുകയും ചെയ്താൽ മാത്രമേ ഡിസ്ചാർജ് നൽകിയിരുന്നുള്ളൂ. എന്നാൽ ബെംഗളൂരുവിലെ കോവിഡ് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയർന്നതിന്റെ പശ്ചാത്തലത്തിലാണു രോഗലക്ഷണമില്ലാത്തവരെ പരിശോധന ഇല്ലാതെ ഡിസ്ചാർജ് ചെയ്യാമെന്ന് ആരോഗ്യ വകുപ്പ് തീരുമാനിച്ചത്.
Read More