കൊരട്ടി : ഭർതൃമാതാവും സുഹൃത്തായ സത്യവാൻ എന്നയാളും കൂടെ മർദ്ദിച്ച് അവശയാക്കിയ യുവതിയുടെ പരാതിയെ തുടർന്ന് കൊരട്ടി പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ സത്യവാൻ ഒളിവിൽ പോയിരുന്നു . കഴിഞ്ഞ ദിവസം അതിരപ്പള്ളിയിൽ നിന്നും ഇയാളെ പോലീസ് പിടിച്ചു. ഇയാളുടെ ക്രൂര മർദ്ദനത്തെ തുടർന്ന് യുവതിയുടെ മുഖത്തും ശരീരത്തിലും സാരമായ പരിക്കേറ്റിരുന്നു. യുവതി കറുകുറ്റി അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ ആണ്. പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപെടുത്തും. അമ്മായി അമ്മയ്ക്ക് ആണ്‍സുഹൃത്തുമായുള്ള ബന്ധം യുവതി കണ്ടെത്തുകയും യുവതിയും ഭര്‍ത്താവും ഇത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.…
Read More