കൊല്‍ക്കത്ത: ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി കിട്ടിയതിലുള്ള അസൂയയും അപകര്‍ഷതാ ബോധവും തോന്നിയ ഭര്‍ത്താവ് യുവതിയുടെ കൈപ്പത്തി വെട്ടിമാറ്റി. പശ്ചിമബംഗാളിലെ ഈസ്റ്റ് ബുര്‍ധ്വാന്‍ ജില്ലയിലെ കേതുഗ്രാമില്‍ തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. ഭാര്യ ജോലിക്ക് പോകുന്നത് തടയാനായി ഷേര്‍ മുഹമ്മദ് എന്നയാളാണ് ഈ ക്രൂരത ചെയ്തത്. ഇയാളുടെ ഭാര്യ രേണു ഖാത്തൂന് ആരോഗ്യ വകുപ്പില്‍ നഴ്സ് ആയാണ് ജോലി ലഭിച്ചത്. ജോലിക്കു പോകരുതെന്ന് ഭാര്യയോട് ഷേര്‍ മുഹമ്മദ് പറയാറുണ്ടായിരുന്നു. ഇതു സംബന്ധിച്ച് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും ചെയ്തിരുന്നു. എന്നാല്‍ ജോലിക്ക് പോകാനായിരുന്നു രേണുവിന്റെ തീരുമാനം. കൈപ്പത്തി വെട്ടിമാറ്റിയതോടെ…
Read More