ഭാര്യയോട് അസൂയ തോന്നിയ ഭർത്താവ് ഭാര്യയുടെ കൈപ്പത്തി വെട്ടിമാറ്റി

കൊല്‍ക്കത്ത: ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി കിട്ടിയതിലുള്ള അസൂയയും അപകര്‍ഷതാ ബോധവും തോന്നിയ ഭര്‍ത്താവ് യുവതിയുടെ കൈപ്പത്തി വെട്ടിമാറ്റി.

പശ്ചിമബംഗാളിലെ ഈസ്റ്റ് ബുര്‍ധ്വാന്‍ ജില്ലയിലെ കേതുഗ്രാമില്‍ തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. ഭാര്യ ജോലിക്ക് പോകുന്നത് തടയാനായി ഷേര്‍ മുഹമ്മദ് എന്നയാളാണ് ഈ ക്രൂരത ചെയ്തത്.

ഇയാളുടെ ഭാര്യ രേണു ഖാത്തൂന് ആരോഗ്യ വകുപ്പില്‍ നഴ്‌സ് ആയാണ് ജോലി ലഭിച്ചത്. ജോലിക്കു പോകരുതെന്ന് ഭാര്യയോട് ഷേര്‍ മുഹമ്മദ് പറയാറുണ്ടായിരുന്നു. ഇതു സംബന്ധിച്ച്‌ ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും ചെയ്തിരുന്നു. എന്നാല്‍ ജോലിക്ക് പോകാനായിരുന്നു രേണുവിന്റെ തീരുമാനം.

  ഗ്രീനിലും പർപ്പിളിലും മിനിറ്റുകൾക്കുള്ളിൽ ട്രെയിൻ, യെല്ലോ ലൈനിൽ മാത്രം 14 മിനിറ്റ് കാത്തിരിപ്പ്; യാത്രക്കാർ രോഷത്തിൽ

കൈപ്പത്തി വെട്ടിമാറ്റിയതോടെ ബോധരഹിതയായ രേണുവിനെ, ഭര്‍ത്താവ് ഷേര്‍ മുഹമ്മദ് ആശുപത്രിയില്‍ എത്തിച്ചശേഷം മുങ്ങുകയായിരുന്നു. രേണുവിനെ ആശുപത്രിയില്‍ എത്തിച്ച ഇയാള്‍, വെട്ടിമാറ്റിയ കൈപ്പത്തി കൂടെ കൊണ്ടുപോയില്ല. ശസ്ത്രക്രിയയിലൂടെ കൈപ്പത്തി തുന്നിച്ചേര്‍ക്കാന്‍ അവസരം കൊടുക്കാതിരിക്കാനായിരുന്നു ഈ നീക്കം. യുവതിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതിനു പിന്നാലെ ഇയാളുടെ കുടുംബവും ഒളിവില്‍പ്പോയി.

നഴ്സിങ് പഠിച്ച ശേഷം സമീപ നഗരമായ ദുര്‍ഗാപുരിലെ സ്വകാര്യ ആശുപത്രിയില്‍ പരിശീലനത്തിലായിരുന്നു രേണുവെന്ന് നാട്ടുകാര്‍ പറയുന്നു. അടുത്തിടെ സര്‍ക്കാരില്‍ ജോലി ലഭിച്ചതാകാം, ജോലിയില്ലാത്ത ഭര്‍ത്താവ് ഷേര്‍ മുഹമ്മദിനെ പ്രകോപിപ്പിച്ചത്. സര്‍ക്കാര്‍ ജോലി ലഭിച്ച ഭാര്യ തന്നെ വിട്ടുപോകുമെന്ന് ഇയാള്‍ ഭയന്നിരിക്കാമെന്നും നാട്ടുകാര്‍ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഔദ്യോഗിക വാഹനം ഒഴിവാക്കി നമ്മ മെട്രോയിൽ യാത്ര ചെയ്ത് കർണാടക ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലക്ഷ്യം ബക്കിങ്ഹാം കൊട്ടാരം; 20 രാജ്യങ്ങൾ താണ്ടാൻ മൈസൂരുവിൽനിന്ന് ഒരു ബൈക്ക് യാത്രികൻ
[masterslider id="10"]

Related posts