മലയാളി വിദ്യാർഥിയ്ക്ക് നേരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഫോണും പണവും കവർന്നു.

ബെംഗളൂരു: കലാശിപാളയയിൽ മലയാളി വിദ്യാർഥിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മൊബൈൽ ഫോണും 5000 രൂപയും കവർന്നു. തലശ്ശേരി മഞ്ഞാടി സ്വദേശി കെ.പി.അർജുൻ (20) ആണ് കവർച്ചയ്ക്കിരയായത്.ഇന്നലെ വെളുപ്പിന് നാട്ടിൽ നിന്നെത്തിയ അർജുൻ കലാശിപാളയയിൽ ബസിറങ്ങി നാഗസന്ദയിലെ താമസസ്ഥലത്തേക്ക് പോകാൻ കെആർ മാർക്കറ്റ് മെട്രോ സ്റ്റേഷനിലേക്ക് നടക്കുന്നതിനിടെയാണ് സംഭവം. ജാമിയ മസ്ജിദിന് സമീപത്തെ ഇടറോഡിൽ വച്ച് 2 പേർ തടയുകയും പണം  ആവശ്യപ്പെടുകയുമായിരുന്നു.ഇല്ലെന്ന് പറഞ്ഞപ്പോൾ കത്തി കാണിച്ച് പോക്കറ്റിൽ നിന്ന് മൊബൈൽ ഫോണും പഴ്സും മോഷ്ടിച്ചു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വസ്ത്രങ്ങളും കീറി. നാഗസന്ദ്ര സെന്റ് പോൾസ്…

Read More
Click Here to Follow Us