ന്യൂഡൽഹി : കോൺഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖാർഗെ ഒക്ടോബർ 26-ന് ചുമതലയേൽക്കും. തനിക്ക് വോട്ട് ചെയ്ത എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു. രാജ്യത്തെ ജനാധിപത്യം ശക്തമാണ്. സോണിയ ഗാന്ധിയുടെ ത്യാഗമാണിത്. സോണിയ ഗാന്ധിയോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 7897 വോട്ട് നേടിയതാണ് ഖാർഗെ വിജയിച്ചത്. കാൽ നൂറ്റാണ്ടിന് ശേഷമാണ് ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് ഒരാൾ പ്രസിഡന്റ് പദവിയിലെത്തുന്നത്. സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഖാർഗെയുടെ വസതിയിലെത്തി അദ്ദേഹത്തെ അഭിനന്ദിച്ചു.
Read MoreTag: kharge
ജയമുറപ്പിച്ച് ഖർഗെ, വസതിയ്ക്ക് മുൻപിൽ ആഘോഷത്തിനുള്ള ഒരുക്കം
ന്യൂഡൽഹി : കോൺഗ്രസ് അധ്യക്ഷനെ അൽപസമയത്തിനകം അറിയാം. എഐസിസി ആസ്ഥാനത്ത് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വ്യക്തമായ ലീഡ് നേടി മുന്നേറുകയാണ് മല്ലികാർജുൻ ഖർഗെ. മല്ലികാർജുൻ ഖർഗെയുടെ വസതിക്ക് മുന്നിൽ പ്രവർത്തകർ വിജയാഘോഷങ്ങൾ തുടങ്ങി . വസതിക്ക് മുന്നിൽ പ്രവർത്തകർ ആശംസാ ബോർഡുകൾ സ്ഥാപിച്ചു. വൈകിട്ട് സമിതി അധ്യക്ഷൻ മധുസൂദൻ മിസ്ത്രി തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും. കള്ളവോട്ട് നടന്നെന്നാണ് ശശി തരൂർ ക്യാമ്പ് ഉന്നയിക്കുന്ന ആരോപണം. ഉത്തർപ്രദേശിൽ ക്രമക്കേട് നടന്നുവെന്ന തരൂരിന്റെ പരാതി തെരഞ്ഞെടുപ്പ് സമിതി തള്ളി. തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നുവെന്നാണ് തരൂർ ഉന്നയിക്കുന്ന ആരോപണം.…
Read Moreവോട്ടെണ്ണൽ അൽപ സമയത്തിനകം
ന്യൂഡൽഹി : എഐസിസി ആസ്ഥാനത്ത് രാവിലെ പത്ത് മണി മുതൽ വോട്ടെണ്ണൽ നടപടികൾ ആരംഭിക്കും, ഉച്ചക്ക് ശേഷം 3 മണിയോടു കൂടി ഫലപ്രഖ്യാപനം ഉണ്ടാവുമെന്നാണ് പുറത്ത് വരുന്ന വിവരം. ഗാന്ധി കുടുംബത്തിന്റെ പിൻതുണയോടെ കർണാടകയിൽ നിന്നുള്ള ഖർഗെയുടെ നേതൃത്വം ഉറപ്പിച്ചു കഴിഞ്ഞു. അതേസമയം, തരൂരിന് കിട്ടുന്ന പിന്തുണയെന്താകുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് തരൂർ പക്ഷം.
Read More