മെട്രോ പാളത്തിലെ ചരിവ്; കാരണം കണ്ടെത്താനുള്ള പരിശോധന ആരംഭിച്ചു.

കൊച്ചി: മെട്രോ പാളത്തിനുണ്ടായ ചരിവിന്റെ കാരണം കണ്ടെത്താനുള്ള പരിശോധന ആരംഭിച്ചു. ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ചാണ്‌ പരിശോധന. മണ്ണിന്റെ ഘടനയാണ്‌ ആദ്യം പരിശോധിക്കുന്നത്‌. ഇതിനായി കുഴൽക്കിണർ നിർമിക്കുന്ന മാതൃകയിൽ കുഴിച്ച്‌ മണ്ണ്‌ ശേഖരിച്ചു. മെട്രോപാതയുടെ തൂണുകൾ ഉറപ്പിച്ചിരിക്കുന്ന പാറയുടെ ഘടനയും പരിശോധിക്കും. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെയും (കെഎംആർഎൽ) മെട്രോ പാതയുടെ നിർമാണക്കരാറുകാരായ എൽ ആൻഡ്‌ ടിയുടെയും സാങ്കേതികവിദഗ്‌ധർ ഒരുമിച്ചാണ്‌ പരിശോധന നടത്തുന്നത്‌.

Read More
Click Here to Follow Us