കണ്ണൂരിലേക്കുള്ള കർണാടക ആർ.ടി.സി ബസുകൾ താത്കാലികമായി റദ്ദാക്കി.

ബെംഗളൂരു: കർണാടകയിലെ കുടക് ജില്ലയിൽ നിലവിൽ രാത്രി കാല കർഫ്യു നീട്ടിയതിനെ തുടർന്ന് മാക്കൂട്ടം വഴി കണ്ണൂരിലേക്കുള്ള കർണാടക ആർ.ടി.സി.യുടെ ബസുകൾ അധികൃതർ ഈ മാസം 31 വരെ റദ്ദാക്കി. എന്നാൽ കർണാടക ആർ.ടി.സി ബസുകൾ സുൽത്താൻ ബത്തേരി വഴി സർവീസ് നടത്തുന്നതിനെ കുറിച്ചുള്ള അന്തിമ തീരുമാനമാനം ഇനിയുമായിട്ടില്ല. നിലവിൽ റദ്ദാക്കിയ ബസുകളിൽ യാത്രചെയ്യാനായി മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് ടിക്കറ്റ് തുക മുഴുവനായി തിരികെ ലഭിക്കും. കേരളത്തിലെ മറ്റ്‌ ജില്ലകളിലേക്കുള്ള കർണാടക ആർ.ടി.സി ബസ് സർവീസ് പതിവ് പോലെ നടക്കും. ഓണം…

Read More

കെ.എസ്.ആർ.ടി.സി ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ഇനി ഫോൺ പേയിലൂടെയും

ബെംഗളൂരു: ഇനി നാട്ടിലേക്കു പോകാനും തിരിച്ചു വരാനുമായി കേരള എസ്.ആർ.ടി.സിയുടെ ഓൺലൈൻ ടിക്കറ്റ് റിസർവ്വേഷൻ സൗകര്യം കൂടുതൽ സുഗമമാക്കുന്നതിന് വേണ്ടി ഇനി ഫോൺ പേയുടെ പേയ്മെന്റ് ഗേറ്റ് വേ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം. യുപിഐ മുഖേന പണമിടപാടുകൾ ചെയ്യുന്ന യാത്രക്കാരുടെ ഇടപാട് പരാജയപ്പെടുകയോ, ടിക്കറ്റുകൾ ക്യാൻസൽ ചെയ്യുകയോ ചെയ്താൽ 24 മണിക്കൂറിനകം തന്നെ നഷ്ടമായ തുക തിരികെ ലഭ്യമാകും. ഫോൺ പേ സർവ്വീസ് ഉപയോ​ഗിക്കുന്നതിന് പേയ്മെന്റ് ഗേറ്റ് വേ ചാർജുകൾ ഉണ്ടായിരിക്കുന്നതല്ല. ഫോൺ പേ സൗകര്യം ആരംഭിച്ച ആദ്യ ദിനത്തിൽ തന്നെ 134…

Read More

ബന്ദിപ്പൂർ വനപാതയിലൂടെയുള്ള രാത്രി കാല കെഎസ്ആർടിസി സർവീസ് പുനരാരംഭിക്കുന്നു

ബംഗളുരു : കുറഞ്ഞ സമയം കൊണ്ട് ബാംഗ്ലൂർ എത്തിച്ചേരുന്ന കോഴിക്കോട് ഡിപ്പോയുടെ നൈറ്റ്‌ ഫോറെസ്റ്റ് പാസ്സ് ഉള്ള ബാംഗ്ലൂർ സൂപ്പർ ഡീലക്സ് എയർ ബസ് നാളെ ശനിയാഴ്ച 17/07/21 മുതൽ പുനരാരംഭിക്കുന്നു. കേരള ആർ ടി സിയുടെ മാനേജിങ് ഡയറക്ടർ ശ്രി ബിജു പ്രഭാകരൻ ഐ എ എസ് ന്റെ നിരന്തരമായ പ്രയത്നങ്ങൾക്കൊടുവിലാണ് ഇരു സർക്കാരിന്റെയും അനുമതി ലഭിച്ചത്. കോഴിക്കോട് നിന്നും രാത്രി 10:03 ന് ബസ് പുറപ്പെടും. ◾️10:03PM കോഴിക്കോട്  ◾️11:29PM കൽപറ്റ  ◾️11:54PM സുൽത്താൻബത്തേരി  ◾️02:29AM മൈസൂർ  ◾️05:00AM ബാംഗ്ലൂർ  ബാംഗ്ലൂർ…

Read More

കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും യാത്ര ചെയ്യാൻ നിലവിൽ ഉള്ള മാർഗനിർദ്ദേശങ്ങൾ എന്തെല്ലാമാണ്? ഏതൊക്കെ രേഖകൾ കയ്യിൽ കരുതണം?

ബെംഗളൂരു: ലോക്ക്ഡൌൺ തുടങ്ങിയതിനു ശേഷം കേരള കർണാടക അന്തർ സംസ്ഥാന യാത്രകളിൽ നിരവധി തടസങ്ങൾ യാത്രക്കാർ നേരിട്ടിരുന്നു. ഇപ്പോൾ യാത്രാ സംവിധാനങ്ങൾ വീണ്ടും തുടങ്ങിയെങ്കിലും പലർക്കും നിലനിൽക്കുന്ന സംശയങ്ങൾ ആണ് യാത്രക്ക് ആവശ്യമായ രേഖകൾ എന്തൊക്കെ എന്നുള്ളത്. സ്വന്തമായി വാഹനം ഉള്ളവർക്കോ അല്ലെങ്കിൽ ടാക്സി, അന്തർസംസ്ഥാന ബസുകൾ, ട്രെയിൻ , വിമാന മാർഗ്ഗവും ബെംഗളൂരുവിൽ എത്താം. കർണാടകയിലേക്ക് വരുന്നവർക്ക് 48 മണിക്കൂറിനുള്ളിൽ പരിശോധിച്ച ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കുറഞ്ഞത് ഒരു ഡോസ് കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്ത സർട്ടിഫിക്കറ്റ് മാത്രം മതിയാകും. ഈ രേഖകൾ…

Read More

കൈനിറയെ സ്പെഷ്യലുകള്‍;പൂജഅവധി ആഘോഷമാക്കാന്‍ ബെംഗളൂരു മലയാളികള്‍;കൊള്ള ലാഭം സ്വപ്നം കണ്ട സ്വകാര്യ ബസുകള്‍ക്ക് കിട്ടിയത് “ഷോക്ക് ടീറ്റ്‌മെന്റ്.”

ബെംഗളൂരു:നഗരത്തില്‍ നിന്നു നൂറോളം സ്പെഷൽ സർവീസുകളുമായി കേരള ആർടിസി. നാലു ദിവസങ്ങളിലായി എഴുപതിലേറെ സ്പെഷലുകൾ കേരള ആർടിസി നേരത്തേ പ്രഖ്യാപിച്ചിരുന്നു. അഞ്ചു വീതം സ്പെഷൽ സർവീസുകൾ കൂടി പ്രഖ്യാപിച്ചതോടെയാണ് സ്പെഷലുകളുടെ എണ്ണം നൂറോളമെത്തിയത്. ഇതനുസരിച്ചു നാട്ടിലേക്ക് ഏറ്റവും തിരക്കുള്ള 28ന് 25 സ്പെഷലുകളും മറ്റു ദിവസങ്ങളിൽ തിരക്കനുസരിച്ച് 23 സർവീസുകളും ഉണ്ടാകും. 28നുള്ള 23 സ്പെഷലുകളുടെ സമയക്രമവും പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, കോഴിക്കോട്, ബത്തേരി, തലശേരി, കണ്ണൂർ, പയ്യന്നൂർ എന്നിവിടങ്ങളിലേക്കാണു സ്പെഷൽ സർവീസുകൾ ഉള്ളത്. ചില ബസുകളിൽ 10 വീതം സീറ്റുകൾ തത്കാൽ ക്വോട്ടയിൽ…

Read More

കേരളത്തിലേക്ക് 14 സ്പെഷ്യലുകള്‍;സേലം വഴിയുള്ള ടിക്കറ്റ്‌ ബുക്കിംഗ് നാളെ രാവിലെ തുടങ്ങും;സ്വാതന്ത്ര്യ ദിനഅവധിക്കു നാട്ടില്‍ പോകുന്നവരെ കെഎസ്ആര്‍ടിസി സഹായിക്കുന്നത് ഇങ്ങനെ.

ബെംഗളൂരു ∙ സ്വാതന്ത്ര്യദിന തിരക്കിൽ നാളെ ബെംഗളൂരുവിൽനിന്നു കേരള ആർടിസിക്കു 14 സ്പെഷൽ ബസ്. ആഴ്ചകൾക്കുമുൻപേ റിസർവേഷൻ തുടങ്ങിയ എട്ടു സ്പെഷലുകളിലെ മുഴുവൻ ടിക്കറ്റുകളും തീർന്നു. നാലു സ്പെഷലുകളിൽ വളരെ കുറടിക്കറ്റുകളേ ബാക്കിയുള്ളു. തൃശൂർ (സേലം വഴി), ബത്തേരി സ്പെഷൽ ബസുകളിലെ ടിക്കറ്റ് ബുക്കിങ് നാളെ രാവിലെ തുടങ്ങു. കേരളത്തിന്റെയും കർണാടകയുടെയും ആർടിസി ബസുകളുടെ പതിവു സർവീസുകളിലെ ടിക്കറ്റുകൾ നേരത്തെ വിറ്റഴിഞ്ഞിരുന്നു. നാളെ ബെംഗളൂരുവിൽനിന്നു കേരളത്തിലേക്കുള്ള 24 കർണാടക ആർടിസി സ്പെഷലുകളിലും കുറച്ചു ടിക്കറ്റുകളേ ബാക്കിയുള്ളു.കോട്ടയം (3), എറണാകുളം (4), മൂന്നാർ (1), തൃശൂർ (4), പാലക്കാട്…

Read More
Click Here to Follow Us