ബെംഗളൂരു: മൈസൂരുവിൽ നിന്നും പത്തനംതിട്ടയിലേക്കുള്ള കേരള ആർടിസിയുടെ ആദ്യ സ്വിഫ്റ്റ് ബസ് സർവീസ് ആരംഭിച്ചു. 707 രൂപയാണ് ടിക്കറ്റ് നിരക്ക്. മൈസൂരു– പത്തനംതിട്ട ഡീലക്സ് ബസാണു സ്വിഫ്റ്റ് നോൺ എസി സർവീസിലേക്ക് മാറിയത്. വൈകിട്ട് 6നു മൈസൂരുവിൽ നിന്ന് പുറപ്പെടുന്ന സ്വിഫ്റ്റ് ബസ് ബത്തേരി, താമരശ്ശേരി, പെരിന്തൽമണ്ണ, തൃശൂർ, മൂവാറ്റുപുഴ, കോട്ടയം വഴി രാവിലെ 5.10നു പത്തനംതിട്ടയിലെത്തും. വൈകിട്ട് 6നു പത്തനംതിട്ടയിൽ നിന്ന് പുറപ്പെട്ട് രാവിലെ 7.10നു തിരികെ മൈസൂരുവിലുമെത്തും.
Read MoreTag: K swift
കെ സ്വിഫ്റ്റ് ബസ് ഇടിച്ച് ഒരു മരണം
തിരുവനന്തപുരം: കെ-സ്വിഫ്റ്റ് ബസ് ഇടിച്ചു കൽനടയാത്രക്കാരൻ കൊല്ലപ്പെട്ടു. അപകടം തൃശൂർ കുന്നംകുളത്ത് രാവിലെ 5:30 യോടെ. ഇടിച്ച ബസ് നിർത്താത്ത പോകുകയായിരുന്നു. അപകടവിവരം നാട്ടുകാരാണ് പോലീസിനെ അറിയിച്ചത്. തമിഴ്നാട്ടുകാരനായ കൽനടയാത്രക്കാരൻ പരസ്വാമി (55) ആണ് മരിച്ചത്. അപകടസമയം ബസ് അതിവെക്കത്തിലായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പരസ്വാമി റോഡ്മുറിച്ച് കടക്കവേയാണ് അപകടമുണ്ടായത്. തൃശൂർ – കോഴിക്കോട് റൂട്ടിലോടുന്ന ബസ് ആണ് ഇടിച്ചത്. കോഴിക്കോട്ടെത്തിയ ബസ് തിരികെ കുന്നംകുളത്തെക്ക് കൊണ്ടുവരും.
Read More