ബെംഗളുരു പോലുള്ള വന്‍നഗരങ്ങളിലെ സാമൂഹികഘടനയും ജീവിതക്രമവും മാറ്റിമറിച്ചതില്‍ ഐടിയ്ക്കും ഐടി അനുബന്ധസേവനങ്ങള്‍ക്കും ഗണ്യമായ പങ്കുണ്ട്. അതുവരെയുണ്ടായിരുന്നതില്‍ നിന്നും തികച്ചും വിഭിന്നമായ ഒരു തൊഴില്‍സംസ്‌കാരമാണ് ഐടിയില്‍ നിന്ന് ഉരുത്തിരിഞ്ഞത്. കടുത്ത മാനസികസമ്മര്‍ദ്ദം, നിരന്തരം കംപ്യൂട്ടറുകളിലൂടെ പ്രോജക്ട് ആശയങ്ങളുമായി മല്ലിടുന്ന ഐടിജോലിയുടെ കൂടെപ്പിറപ്പാണ്. ഐടി സേവനങ്ങളേറെയും വികസിത വിദേശരാജ്യങ്ങള്‍ക്ക് വേണ്ടിയാകയാല്‍ അവര്‍ക്ക് അനുയോജ്യമായ സമയത്ത് ഇന്ത്യയിലെ ഐടിക്കാര്‍ പണിയെടുക്കേണ്ടിവരുന്നു. അസമയത്ത് ആരംഭിച്ച് അസമയത്ത് അവസാനിക്കുന്ന തൊഴില്‍സമ്പ്രദായമാണ് നമ്മുടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മിക്ക ഐടി സ്ഥാപനങ്ങളിലുമുള്ളത്. രാത്രിജോലി ഐടി സ്ഥാപനങ്ങളുടെ നിലനില്‍പ്പിന് തന്നെ അത്യന്താപേക്ഷിതമാണ്. അതുകൊണ്ടുതന്നെ സമൂഹത്തിന്റെ താളക്രമമനുസരിച്ച്…
Read More