ബെംഗളൂരു : അന്തർസംസ്ഥാന അതിർത്തികൾ അടയ്ക്കില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ സിഎൻ അശ്വത് നാരായൺ പറഞ്ഞു, എന്നാൽ കോവിഡ് -19 കുതിച്ചുചാട്ടത്തിന്റെ പശ്ചാത്തലത്തിൽ, സംസ്ഥാനത്തേക്ക് പ്രവേശിക്കാൻ ആർടി-പിസിആർ നെഗറ്റീവ് റിപ്പോർട്ടും രണ്ട് ഡോസ് വാക്സിൻ സർട്ടിഫിക്കറ്റും നിർബന്ധമാക്കിയിട്ടുണ്ട്. . മഹാരാഷ്ട്ര, ഗോവ, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിൽ നിന്നും മറ്റ് ബാധിത സംസ്ഥാനങ്ങളിൽ നിന്നും സംസ്ഥാനത്ത് പ്രവേശിക്കുന്നവർ നെഗറ്റീവ് ആർടി-പിസിആർ റിപ്പോർട്ടും രണ്ട് ഡോസിനും കൊവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റും കൊണ്ടുവരണമെന്ന് ഡോക്ടർ അശ്വത് നാരായൺ ബുധനാഴ്ച ഇവിടെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Read MoreTag: interstate travel
വ്യാജ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് നല്കുന്നവർക്കെതിരെ കർശന ശിക്ഷ നടപടികൾ സ്വീകരിക്കും; മുഖ്യമന്ത്രി
ബെംഗളൂരു: ബെംഗളൂരുവിൽ വ്യാജ ആർടി-പിസിആർ നെഗറ്റീവ് ടെസ്റ്റ് ഫലങ്ങൾ വിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ചൊവ്വാഴ്ച പറഞ്ഞു. അതിർത്തി കടന്നു വരുന്ന ചില ആളുകൾ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വ്യാജമായി നൽകുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ബസ് സ്റ്റോപ്പുകൾക്കും റെയിൽവേ സ്റ്റേഷനുകൾക്കും സമീപം ജാഗ്രത പാലിക്കുന്നുണ്ടെന്നും കുറ്റവാളികളെ പിടികൂടാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ബൊമ്മൈ പറഞ്ഞു. വ്യാജ നെഗറ്റീവ് റിപ്പോർട്ടുകൾ ലഭിച്ചതായി കണ്ടെത്തിയവർക്കായി പരിശോധനകൾ വീണ്ടും നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreകേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും യാത്ര ചെയ്യാൻ നിലവിൽ ഉള്ള മാർഗനിർദ്ദേശങ്ങൾ എന്തെല്ലാമാണ്? ഏതൊക്കെ രേഖകൾ കയ്യിൽ കരുതണം?
ബെംഗളൂരു: ലോക്ക്ഡൌൺ തുടങ്ങിയതിനു ശേഷം കേരള കർണാടക അന്തർ സംസ്ഥാന യാത്രകളിൽ നിരവധി തടസങ്ങൾ യാത്രക്കാർ നേരിട്ടിരുന്നു. ഇപ്പോൾ യാത്രാ സംവിധാനങ്ങൾ വീണ്ടും തുടങ്ങിയെങ്കിലും പലർക്കും നിലനിൽക്കുന്ന സംശയങ്ങൾ ആണ് യാത്രക്ക് ആവശ്യമായ രേഖകൾ എന്തൊക്കെ എന്നുള്ളത്. സ്വന്തമായി വാഹനം ഉള്ളവർക്കോ അല്ലെങ്കിൽ ടാക്സി, അന്തർസംസ്ഥാന ബസുകൾ, ട്രെയിൻ , വിമാന മാർഗ്ഗവും ബെംഗളൂരുവിൽ എത്താം. കർണാടകയിലേക്ക് വരുന്നവർക്ക് 48 മണിക്കൂറിനുള്ളിൽ പരിശോധിച്ച ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കുറഞ്ഞത് ഒരു ഡോസ് കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്ത സർട്ടിഫിക്കറ്റ് മാത്രം മതിയാകും. ഈ രേഖകൾ…
Read Moreബെംഗളൂരുവിലേക്ക് വരുന്ന എല്ലാ യാത്രക്കാർക്കും ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമല്ല.
ബെംഗളൂരു: വ്യാഴാഴ്ച മുതൽ സംസ്ഥാനത്തിന് പുറത്തുനിന്ന് ബെംഗളൂരുവിലേക്ക് വരുന്ന ആർക്കും നെഗറ്റീവ് ആർടി-പിസിആർ പരിശോധനാ റിപ്പോർട്ടുകൾ നിർബന്ധമല്ലെന്ന് ബിബിഎംപി വ്യക്തമാക്കി. അന്യസംസ്ഥാനങ്ങളിൽ നിന്ന് ബെംഗളൂരുവിലേക്ക് വരുന്ന എല്ലാ യാത്രക്കാർക്കും ആർടി–പിസിആർ പരിശോധനാ റിപ്പോർട്ടുകൾ നിർബന്ധമാക്കാൻ ഞങ്ങൾ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഈ നിർദ്ദേശത്തിന് സംസ്ഥാന സർക്കാർ അംഗീകാരം നൽകിയിട്ടില്ല എന്ന് ബി ബി എം പി കമ്മീഷണർ എൻ. മഞ്ജുനാഥ് പ്രസാദ് പറഞ്ഞു. മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ അധ്യക്ഷത വഹിച്ച അവലോകന യോഗത്തിലാണ് ഇത് അറിയിച്ചത് . നഗരത്തിലേക്ക് യാത്രക്കാരെ പരിമിതപ്പെടുത്തുന്നത് സമ്പദ്‌വ്യവസ്ഥയെ ബാധിക്കും എന്നതിനോടൊപ്പം ഇത് കൃത്യമായി നടപ്പിലാക്കുവാനും പ്രയാസകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രസ്തുത നടപടിയുമായി…
Read Moreനോർക്ക പ്രഖ്യാപിച്ച ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്കുള്ള ആദ്യ തീവണ്ടി നാളെ:പ്രതീക്ഷിച്ചത്ര യാത്രക്കാർ റിസർവേഷൻ ചെയ്തിട്ടില്ല;നാട്ടിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോഴും റജിസ്റ്റർ ചെയ്യാം.
ബെംഗളൂരു : നഗരത്തിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിനിന്റെ അഡ്വാൻസ് ബുക്കിംഗ് നോർക്ക റൂട്ട്സ് ആരംഭിച്ചിട്ട് ഏതാനും ദിവസങ്ങളാായി. ഇതു വരെ 500 പേർ അഡ്വാൻസ് ബുക്കിംഗ് നടത്തിയതായി നോർക്ക അറിയിച്ചു. കുറഞ്ഞത് 1200 യാത്രക്കാർ ആവശ്യമാണ്. www.registernorkaroots.org എന്ന വെബ്സൈറ്റ് സന്ദർശിച്ച് “അഡ്വാൻസ് ട്രെയിൻ ബുക്കിംഗ്” എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. http://h4k.d79.myftpupload.com/archives/49059 അതിൽ ചോദിച്ചിട്ടുള്ള വിവരങ്ങൾ പൂരിപ്പിച്ചതിനു ശേഷം അഡ്വാൻസായി 1000 രൂപ നിക്ഷേപിക്കുക. ടിക്കറ്റുകൾ അലോട്ട് ചെയ്യുന്ന മുറക്ക് നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്കു SMS ആയി ലഭിക്കുന്നതാണ്. ഒരാൾക്ക് ഒരു…
Read More